നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | കെ.എസ്.ആർ.ടി.സി. ബസും തീർത്ഥാടകരുടെ വാഹനവും കൂട്ടിമുട്ടി 11 പേർക്ക് പരിക്ക്

  Accident | കെ.എസ്.ആർ.ടി.സി. ബസും തീർത്ഥാടകരുടെ വാഹനവും കൂട്ടിമുട്ടി 11 പേർക്ക് പരിക്ക്

  പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  അപകടത്തിന്റെ ദൃശ്യം

  അപകടത്തിന്റെ ദൃശ്യം

  • Share this:
   ഇടുക്കി: കെ.എസ്.ആർ.ടി.സി. ബസും (KSRTC Bus) ശബരിമല തീർത്ഥാടകർ (Sabarimala Pilgrims) സഞ്ചരിച്ച വാഹനവും കൂട്ടിമുട്ടി 11 പേർക്ക് പരിക്ക്. പെരുവന്താനം മുറിഞ്ഞപുഴ വളഞ്ഞങ്ങാനത്തിനു സമീപമാണ് അപകടം നടന്നത്. ഇന്ന് രാവിലെ ഏഴുമണിയോട് കൂടിയായിരുന്നു അപകടം. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

   അമിത വേഗത്തിൽ വളവു തിരിഞ്ഞ് വരികയായിരുന്ന മിനി ബസ് കട്ടപ്പനയിലേക്കു പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസിനെ ഇടിക്കുകയായിരുന്നു. അപകട സ്ഥലത്തിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ മറ്റൊരു അപകടത്തിൽ രണ്ടു അയ്യപ്പ ഭക്തന്മാർ മരണമടഞ്ഞിരുന്നു.
   Published by:user_57
   First published:
   )}