TRENDING:

എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു

Last Updated:

ഇന്ന് പുലര്‍ച്ചെയാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാന് കുത്തേറ്റത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: വിദ്യാർത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. പ്രിന്‍സിപ്പിലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിപ്പരിക്കേൽപിച്ച കേസില്‍ പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
advertisement

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോളേജില്‍ വലിയ രീതിയിലുള്ള സംഘര്‍ഷം ഉണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാന് കുത്തേറ്റത്. നാസറിന്റെ കാലിനും കൈയ്ക്കും വയറിനും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ നാസര്‍ അബ്ദുള്‍ റഹ്മാനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമത്തിന് പിന്നില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ആണെന്ന് എസ്എഫ്ഐ ആരോപിച്ചു. നാടക റിഹേഴ്സലിന് ശേഷം പോകുകയായിരുന്ന വിദ്യാര്‍ത്ഥികളെ ഒരു സംഘം ആക്രമിക്കുകയായിരുന്നു എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

advertisement

കഴിഞ്ഞദിവസം എസ്എഫ്‌ഐ- ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ തമ്മില്‍ കോളേജില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഈ സംഭവത്തില്‍ ഒരു വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഏഴ് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കും രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് നാലു മണിയോടെയായിരുന്നു സംഘര്‍ഷം. കഴിഞ്ഞ വര്‍ഷം നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിലേക്കെത്തിച്ചത്.

കഴിഞ്ഞവര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഒരു കെഎസ്‌യു സ്ഥാനാര്‍ത്ഥി വിജയിച്ചിരുന്നു. ഇത് ഫ്രറ്റേണിറ്റി പിന്തുണയോടെയാണെന്ന് എസ്എഫ്‌ഐ ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് ഇരു സംഘടനകളും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതാണ് സംഘര്‍ഷത്തിലേക്കെത്തിച്ചത്. സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെൽഫെയർ പാർട്ടിയുടെ വിദ്യാർത്ഥി യുവജന വിഭാഗമാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു
Open in App
Home
Video
Impact Shorts
Web Stories