ഇന്ന് രാത്രി 8.15നുള്ള എയര്‍ഇന്ത്യ വിമാനത്തിൽ പോകാനെത്തിയ ഇയാളുടെ ലഗേജിൽ എന്തൊക്കെയുണ്ടെന്ന് സുരക്ഷാ പരിശോധനക്കിടെ ജീവനക്കാർ ആവർത്തിച്ച് ചോദിച്ചിരുന്നു. ഇത് ഇഷ്ടപ്പെടാതായതോടെ യുവാവ് ബോംബാണെന്ന് മറുപടി നൽകുകയായിരുന്നു. തുടർന്ന് ജീവനക്കാർ റിപ്പോർട്ട് ചെയ്തതനുസരിച്ച് ഇയാളുടെ ബാഗേജ് തുറന്നു പരിശോധിച്ചു. ഇയാളുടെ യാത്ര നിഷേധിച്ച ശേഷം നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.
വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ലഗേജിൽ നിശ്ചിത പരിധിയിൽ കൂടുതൽ സാധനങ്ങൾ ഉണ്ടെങ്കിൽ ഒഴിവാക്കാൻ ആവശ്യപ്പെടാറുണ്ട്. എന്നാൽ ഉദ്യോഗസ്ഥരുടെ ചോദ്യം ഇഷ്ടപ്പെടാതിരുന്ന യാത്രക്കാരന്റെ പെട്ടെന്നുള്ള മറുപടിയാണ് യാത്ര മുടങ്ങാനുള്ള കാരണം. ബോംബ് ഭീഷണിയുണ്ടായാൽ അടിയന്തരമായി റിപ്പോർട്ട് ചെയ്യണമെന്ന വ്യോമയാന നിയമത്തിൻറെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
March 23, 2025 10:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലഗേജിനുള്ളിൽ എന്തൊക്കെയെന്ന ചോദ്യം ഇഷ്ടപെടാത്ത യാത്രക്കാരൻ്റെ മറുപടിയിൽ യാത്ര മുടങ്ങി