TRENDING:

ഖമനയിയെ വിമർശിച്ചതിന് എക്സ് മുസ്ലിം ആരിഫ് ഹുസൈന് തലവെട്ടുമെന്ന് ഭീഷണി സന്ദേശം

Last Updated:

'ഷിയ ഇസ്ലാമിക് വാരിയേഴ്‌സ് ഓഫ് ഇന്ത്യ' എന്ന സംഘടനയുടെ പേരിലാണ് ഭീഷണി സന്ദേശം എത്തിയത്

advertisement
ഇസ്ലാം മത വിമർശകനും എക്സ് മുസ്ലിമുമായ ഡോ. ആരിഫ് ഹുസൈനു വധഭീഷണി. ഇ മെയിലിൽ ആണ് അദ്ദേഹത്തിനു ഭീഷണി സന്ദേശം കിട്ടിയത്. അദ്ദേഹം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഭീഷണിയെത്തിയ വിവരം പുറത്തുവിട്ടത്. ഹിന്ദിയിലും ഇംഗ്ലീഷിലുമായിട്ടാണ് സന്ദേശം എത്തിയത്.
ഡോ. ആരിഫ് ഹുസൈന് ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്
ഡോ. ആരിഫ് ഹുസൈന് ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്
advertisement

ഡോ.ആരിഫ് ഹുസൈൻ ഞങ്ങൾ ഇന്ത്യയിലെ ശരിയ ഇസ്ലാമിക് പോരാളികൾ ശരിയ നിയമപ്രകാരം താങ്കൾക്കു വധശിക്ഷ പ്രഖ്യാപിക്കുന്നു. അയത്തുള്ള അലി ഖമനയിയെ അധിക്ഷേപിച്ചു സംസാരിച്ചതിനാണ് ഈ ശിക്ഷ. ഞങ്ങളുടെ സൈബർ ടീം നിങ്ങളുടെ കേരളത്തിലെ വിലാസവും വീടും കണ്ടെത്തിക്കഴിഞ്ഞു. ലക്നോയിൽനിന്നും ഹൈദരാബാദിൽനിന്നുമുള്ള ഞങ്ങളുടെ പോരാളികൾ കേരളത്തിൽ എത്തിക്കഴിഞ്ഞു. ഏറ്റവും മൃഗീയമായ രീതിയിൽ ആക്രമിച്ച് നിന്നെ കൊല്ലും, തല വെട്ടിയെടുക്കും. നിന്‍റെ തല കേരളത്തിലെ പൊതുസമൂഹത്തിനു തുപ്പാനായി പൊതുസ്ഥലത്തു പ്രദർശിപ്പിക്കും... ഇതാണ് മെയിലിൽ വന്ന സന്ദേശം.

advertisement

മുഖ്യമന്ത്രിയെയും കേരള പോലീസിനെയും എൻഐഎയും ടാഗ് ചെയ്തുകൊണ്ടാണ് ആരിഫ് ഹുസൈൻ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. 'ഷിയ ഇസ്ലാമിക് വാരിയേഴ്‌സ് ഓഫ് ഇന്ത്യ' എന്ന സംഘടനയുടെ പേരിലാണ് ഡോക്ടറുടെ ഇമെയിലിലേക്ക് ഭീഷണി സന്ദേശം എത്തിയത്. ഹുസൈന്‍ അലി എന്ന പേരിലുള്ള ഇമെയില്‍ ഐഡിയില്‍ നിന്നാണ് സന്ദേശം വന്നിരിക്കുന്നത്. അടുത്തിടെ ചാനല്‍ ചര്‍ച്ചകളിലൂടെ അടക്കം ആരിഫ് ഹുസൈന്‍ ഇറാനിലെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഖമനയിയുടെ നേതൃത്വത്തില്‍ ഇറാനില്‍ നടന്ന മോശമായ കാര്യങ്ങളെ കുറിച്ചു ആരിഫ് ഹുസൈൻ വിമര്‍ശിച്ചിരുന്നു. ഇതിനിടെയാണ് വധഭീഷണിയും എത്തിയിരിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Dr. Arif Hussain, a prominent critic of Islam and an "Ex-Muslim" activist, has reported receiving a gruesome death threat via email. The threat allegedly stems from his recent public criticisms of the late Iranian Supreme Leader Ayatollah Ali Khamenei and the political situation in Iran during various channel discussions.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഖമനയിയെ വിമർശിച്ചതിന് എക്സ് മുസ്ലിം ആരിഫ് ഹുസൈന് തലവെട്ടുമെന്ന് ഭീഷണി സന്ദേശം
Open in App
Home
Video
Impact Shorts
Web Stories