വാടക നൽകുന്ന വ്യക്തികളുടെയും ഇടപാടുകളുടെയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. വാടകക്കെട്ടിടത്തിൽ താമസിക്കുന്നവർ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.
കെട്ടിടത്തിന്റെ ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച് ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് കമ്മീഷണർ ആർ. മനോജ് അറിയിച്ചു. കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
May 13, 2025 11:39 AM IST