TRENDING:

പാതയോരത്ത് കഞ്ചാവ് ചെടി നട്ട് പരിസ്ഥിതി ദിനാചരണം നടത്തിയ 'പ്രകൃതി സ്നേഹികളെ' എക്സൈസ് തിരയുന്നു

Last Updated:

യുവാക്കളുടെ പ്രവർത്തിയിൽ സംശയം തോന്നിയ നാട്ടുകാരാണ് എക്സൈസിൽ വിവരം അറിയിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: പരിസ്ഥിതി ദിനത്തിൽ പാതയോരത്ത് കഞ്ചാവ് ചെടി നട്ട യുവാക്കളെ തിരഞ്ഞ് എക്സൈസ് വകുപ്പ്. മങ്ങാട് കണ്ടച്ചിറ കുരിശടി മുക്കിൽ നിന്ന് ബൈപ്പാസിലേക്കുള്ള ഇടവഴിയിലാണ് കഞ്ചാവ് ചെടി നട്ടത്. മൂന്ന് യുവാക്കളെത്തിയാണ് ചെടി നട്ട് ഫോട്ടോഷൂട്ടും നടത്തിയത്.
News18 Malayalam
News18 Malayalam
advertisement

യുവാക്കളുടെ പ്രവർത്തിയിൽ സംശയം തോന്നിയ നാട്ടുകാരാണ് എക്സൈസിൽ വിവരം അറിയിച്ചത്. എക്സൈസ് കൊല്ലം സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ ടി. രാജീവും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

60 സെന്റിമീറ്ററും 30 സെന്റിമീറ്ററും വളർച്ചയുള്ള രണ്ട് ചെടികളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ക‍ഞ്ചാവ് കേസിൽ മുമ്പ് പിടിയിലായ കണ്ടച്ചിറ സ്വദേശിയായ യുവാവിന്റെ നേതൃത്വത്തിലാണ് ചെടികൾ നട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഇവരെ ഉടൻ പിടികൂടുമെന്ന് അസി. എക്സൈസ് കമ്മിഷണർ ബി. സുരേഷ് അറിയിച്ചു. എക്സൈസ് പ്രീവന്റീവ് ഓഫീസർ എം. മനോജ് ലാൽ, നിർമ്മലൻ തമ്പി, ബിനുലാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗോപകുമാർ, ശ്രീനാഥ്, അനിൽകുമാർ, ജൂലിയൻ ക്രൂസ്, ഡ്രൈവർ നിതിൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

advertisement

മങ്ങാട് ബൈപ്പാസ് പാലത്തിനടിയിലും കഞ്ചാവ് ചെടി നട്ടതായി വിവരം ലഭിച്ചെങ്കിലും പരിശോധനയിൽ ഇവ നശിപ്പിച്ച നിലയിലായിരുന്നു.

കൊല്ലം വെളിയത്ത് വാഹനപരിശോധനയ്ക്കിടെ പൊലീസുകാരെ മർദ്ദിച്ച മൂന്നുപേർ അറസ്റ്റിൽ; ഒരാൾ ഓടിരക്ഷപെട്ടു

വെളിയത്ത് വാഹനപരിശോധനയ്ക്കിടെ പൊലീസുകാരെ മർദ്ദിച്ച മൂന്നുപേർ അറസ്റ്റിൽ ആയി. പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാരാീണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ ഒരാൾ ഒളിവിലാണ്. ഇയാൾക്കുവേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വെളിയം ആരൂർകോണം സ്വദേശികളായ ബിനു, മോനിഷ്, മനുകുമാർ എന്നിവരാണ് പിടിയിലായത്.

advertisement

You may also like:Petrol-Diesel price Today |കേരളത്തിൽ പെട്രോൾ വില സെഞ്ചുറി കടന്നു; വയനാട്ടിലെ പമ്പിൽ ലിറ്ററിന് 100. 24 പൈസ

ഇന്ന് ഉച്ചയ്ക്കു ശേഷമാണ് വെളിയം ജങ്ഷനിൽവെച്ച് വാഹന പരിശോധനയ്ക്കിടയിൽ പ്രതികൾ പോലീസിനോട് കയർത്തുസംസാരിക്കുകയും മർദ്ദിക്കുകയുമായിരുന്നു. എസ് ഐ സന്തോഷ്‌കുമാർ, ഹോംഗാർഡ് പ്രദീപ്‌ എന്നിവർക്കാണ് മർദ്ദനമേറ്റത്. പ്രതികൾ സഞ്ചാരിച്ചിരുന്ന വാഹനത്തിൽ നിന്നും മൂന്ന് ലിറ്റർ വാറ്റ് ചാരായവും കണ്ടെടുത്തു. പരിക്കേറ്റ പോലീസുകാർ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സ തേടി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ ദിവസം കൊച്ചിയിൽ ഉണ്ടായ മറ്റൊരു സംഭവത്തിൽ കോവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യം ചെയ്തതിന് പള്ളുരുത്തിയിൽ പൊലീസ് സബ് ഇൻസ്പെക്ടറെ ആക്രമിച്ചു. പള്ളുരുത്തി എസ്.ഐ വൈ. ദീപുവാണ് അക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പള്ളുരുത്തി സ്വദേശി റിന്‍ഷാദിനെ(21) പൊലീസ് പിടികൂടി. ഇയാളെ പിന്നീട് അറസ്റ്റു രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാതയോരത്ത് കഞ്ചാവ് ചെടി നട്ട് പരിസ്ഥിതി ദിനാചരണം നടത്തിയ 'പ്രകൃതി സ്നേഹികളെ' എക്സൈസ് തിരയുന്നു
Open in App
Home
Video
Impact Shorts
Web Stories