കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറുണ്ടായതിന് പിന്നാലെയാണ് പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. സംസ്ഥാനത്ത് പലഭാഗത്തും കോണ്‍ഗഗ്രസ് സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയും ചെയ്തു. കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. കെപിസിസി പ്രസിഡന്റിന്റെ ഭാര്യ വീടിന് നേരെ കല്ലേറുണ്ടായി. കണ്ണൂര്‍ ആഡൂരിലെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. കെ.സുധാകരന്‍ എംപിയുടെ ഭാര്യ സ്മിത ടീച്ചറുടെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. സിപിഎം പ്രകടനത്തിന് പിന്നാലെയാണ് കല്ലേറുണ്ടായത്.
Also Read-ആകാശത്ത് പ്രതിഷേധം;ഭൂമിയിൽ അക്രമം; നേർക്കുനേർ കോൺഗ്രസും സിപിഎമ്മും
advertisement
പയ്യന്നൂര്‍ ഗാന്ധി മന്ദിരം അടിച്ചു തകര്‍ത്തു. രാത്രി 9 മണിയോടെയായിരുന്നു സംഭവം. മന്ദിരന്റെ മുന്‍പില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ തല തകര്‍ത്ത നിലയില്‍. ഓഫിസിലെ ഫര്‍ണ്ണിച്ചറുകള്‍ ജനല്‍ ചില്ലുകള്‍ എല്ലാം തകര്‍ത്തിട്ടുണ്ട്. ആ സമയത്ത് ഓഫീസ് സെക്രട്ടറി മാത്രമാണുണ്ടായത്.
കണ്ണൂരില്‍ കനത്ത ജാഗ്രതയാണ് പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നേതാക്കളുടെ വീടിന് നേരെ ബോംബേറ് ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് വിവരം ലഭിച്ചതോടെയാണ് കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടത് മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്റെയും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എന്നിവരുടെ വീടിനാണ് സുരക്ഷ വര്‍ധിപ്പിച്ചത്.
Also Read-സംസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം; KPCC ആസ്ഥാനത്ത് സംഘര്‍ഷാവസ്ഥ
സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കെപിസിസി ആസ്ഥാനം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് കരിദിനം ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു
