TRENDING:

എഴുത്തച്ഛൻ പുരസ്ക്കാരം സേതുവിന്

Last Updated:

പ്രസ്ഥാനങ്ങളുടെയും പ്രവണതകളുടെയും നിര്‍വചനങ്ങള്‍ക്ക് അതീതനായി നിന്ന് എഴുത്തിനെ നവീകരിക്കാനും സമകാലികമാക്കാനും ശ്രദ്ധ ചെലുത്തുന്ന എഴുത്തുകാരനാണ് സേതുവെന്ന് പുരസ്ക്കാര നിർണയ സമിതി വിലയിരുത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന്. സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരമെന്ന് സാംസ്ക്കാരികവകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു
advertisement

. കേരള സർക്കാരിന്‍റെ ഏറ്റവും വലിയ സാഹിത്യ പുരസ്ക്കാരമാണിത്. അഞ്ച് ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് എഴുത്തച്ഛൻ പുരസ്കാരം.

കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ ചെയര്‍മാനും പ്രൊഫസര്‍ എം കെ സാനു, വൈശാഖന്‍, കാലടി ശ്രീശങ്കരാചാര്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ എം വി നാരായണന്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ എ എസ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്.

advertisement

പ്രസ്ഥാനങ്ങളുടെയും പ്രവണതകളുടെയും നിര്‍വചനങ്ങള്‍ക്ക് അതീതനായി നിന്ന് എഴുത്തിനെ നവീകരിക്കാനും സമകാലികമാക്കാനും ശ്രദ്ധ ചെലുത്തുന്ന എഴുത്തുകാരനാണ് സേതുവെന്നും പ്രമേയത്തിലും രചനാശൈലിയിലും പുതുമ കൊണ്ടുവരാന്‍ കാണിച്ച സൂക്ഷ്മജാഗ്രത അദ്ദേഹത്തെ വ്യത്യസ്തമാക്കുന്നുവെന്നും പുരസ്ക്കാര നിർണയ സമിതി പറഞ്ഞു.

1942 ൽ എറണാകുളം ജില്ലയിലെ ചേന്ദമംഗലത്തു ജനിച്ച സേതു പാലിയം ഹൈസ്കൂളിലും ആലുവ യുസി കോളജിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിലും റെയിൽവേയിലും ജോലി ചെയ്ത ശേഷം ബാങ്ക് ഉദ്യോഗസ്ഥനായി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെയര്‍മാന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ഡയറക്ടര്‍, നാഷനല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ തുടങ്ങിയ വലിയ പദവികളിൽ അദ്ദേഹം എത്തിയ. ജോലിയുടെ ഭാഗമായി ഇന്ത്യയാകെ സഞ്ചരിച്ചതിന്റെ അനുഭവം സേതുവിന്റെ എഴുത്തിനെ ദേശപരിമിതികൾക്കപ്പുറത്തേക്കു സഞ്ചരിക്കാൻ സഹായിച്ചിട്ടുണ്ട്.

advertisement

ആലുവയില്‍ കടുങ്ങല്ലൂരിലെ വീട്ടിലാണ് എൺപത് വയസ് പിന്നിടുന്ന സേതു ഇപ്പോൾ താമസിച്ചുവരുന്നത്. അദ്ദേഹത്തെ മലയാളത്തിലെ മിക്കവാറും പ്രധാനപ്പെട്ട എല്ലാ അവാര്‍ഡുകളും തേടിവന്നിട്ടുണ്ട്. പാണ്ഡവപുരം, കൈമുദ്രകള്‍, അടയാളങ്ങള്‍, കിരാതം, ആറാമത്തെ പെണ്‍കുട്ടി, കിളിമൊഴികള്‍ക്കപ്പുറം തുടങ്ങിയ നോവലുകള്‍ മലയാളത്തില്‍ ബെസ്റ്റ് സെല്ലറുകളാണ്.

സേതുവിന്‍റെ കൃതികൾ

നോവൽ

മറുപിറവി

ഞങ്ങൾ അടിമകൾ

കിരാതം

താളിയോല

പാണ്ഡവപുരം

നവഗ്രഹങ്ങളുടെ തടവറ (പുനത്തിൽ കുഞ്ഞബ്ദുള്ളയുമൊത്ത്)

വനവാസം

വിളയാട്ടം

ഏഴാം പക്കം

കൈമുദ്രകൾ

കൈയൊപ്പും കൈവഴികളും

നിയോഗം

അറിയാത്ത വഴികൾ

advertisement

ആലിയ

അടയാളങ്ങൾ

കഥകൾ

തിങ്കളാഴ്ചകളിലെ ആകാശം

വെളുത്ത കൂടാരങ്ങൾ

ആശ്വിനത്തിലെ പൂക്കൾ

പ്രകാശത്തിന്റെ ഉറവിടം

പാമ്പും കോണിയും

പേടിസ്വപ്നങ്ങൾ

അരുന്ധതിയുടെ വിരുന്നുകാരൻ

ദൂത്

ഗുരു

പ്രഹേളികാകാണ്ഡം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളത്തിൻെറ സുവർണകഥകൾ

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എഴുത്തച്ഛൻ പുരസ്ക്കാരം സേതുവിന്
Open in App
Home
Video
Impact Shorts
Web Stories