TRENDING:

'വീട്ടിൽ നിന്ന് 10 മിനിറ്റ് ബ്രഹ്മപുരം പ്ലാൻ്റ്'; ഇവിടെ ഒരു കുഴപ്പവും ഇല്ലെന്ന് വൈറൽ കുറിപ്പ്

Last Updated:

''വാർത്തയിൽ കാണുന്നതും ഫേസ്ബുക് പരിചിതരായ പലരുടെ പോസ്റ്റ്‌ പരിഗണിച്ചാൽ ഞാൻ പുക വലിച്ചുകയറ്റി ഇപ്പോൾ ചത്തു പോകേണ്ടതാണ്''

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തവും പുക ഉയർത്തുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചുമാണ് കേരളമെങ്ങും ചർച്ച. ആകാശത്ത് പുക നിറഞ്ഞതോടെ കണ്ണ് നീറുന്നു, ശ്വാസം മുട്ടുന്നു എന്നെല്ലാം പ്രമുഖരടക്കം അഭിപ്രായപ്പെട്ടിരുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ കത്തുന്നതുവഴി ഉണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചുള്ള ആശങ്കകളും ഒരു വശത്തുണ്ട്. എന്നാൽ ഇപ്പോൾ ബ്രഹ്മപുരം പ്ലാന്റിന് സമീപം താമസിക്കുന്ന ഒരു സിനിമാ പ്രവർത്തകന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
Images: Samji Thomas/ Facebook
Images: Samji Thomas/ Facebook
advertisement

Also Read- ബ്രഹ്മപുരത്തെ തീ ഇപ്പോഴും അണക്കാൻ കഴിഞ്ഞിട്ടില്ല; എന്നാണ് തീയണക്കാൻ സാധിക്കുക?’ അമിത് ഷാ

സാംജി തോമസ് എന്നയാളുടെ കുറിപ്പാണ് വൈറലായിരിക്കുന്നത്. വീട്ടിൽ നിന്ന് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്ക് പത്ത് മിനിറ്റ് യാത്ര ചെയ്താൽ എത്താമെന്നും വാർത്തകളിലും ചില ഫേസ്ബുക്ക് കുറിപ്പുകളിലും കാണുന്ന പ്രശ്നങ്ങൾ ഇവിടെയില്ലെന്നുമാണ് അദ്ദേഹം കുറിച്ചത്. പലരും പറയുന്ന പോലെ കണ്ണെരിയുന്നില്ലെന്നും കുട്ടികൾ പുറത്ത് ഓടിക്കളിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. വീടിന്റെ ടെറസിൽ നിന്ന് എടുത്ത ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

advertisement

Also Read- ബ്രഹ്മപുരം തീപിടിത്തം; ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കെ.സുധാകരന്‍

കുറിപ്പിന്റെ പൂർണരൂപം

പറയണ്ട എന്ന് വച്ചതാണ്. എന്നാലും പറയണം എന്ന് തോന്നി.

വീടിന്ടെ ടെറസിൽ ആണ്. സമയം

6.50 പിഎം ( എഴുതുന്ന ടൈം ) ആകാൻ പോകുന്നു.വീട്ടിൽ നിന്ന് 10 മിനിറ്റ് യാത്ര ചെയ്താൽ എത്തുന്നത് ബ്രഹ്മപുരം പ്ലാന്റ്ൽ ആണ്. അത്രയും അടുത്ത് ആണ് ഞങ്ങൾ താമസം.

കുറഞ്ഞത് വാർത്തയിൽ കാണുന്നതും ഫേസ്ബുക് പരിചിതരായ പലരുടെ പോസ്റ്റ്‌ പരിഗണിച്ചാൽ ഇപ്പോൾ ചത്തു പോകേണ്ടതാണ് ഞാൻ പുക വലിച്ചു കയറ്റി. ബ്രഹ്മപുരത്തു നിന്ന് 15 കിലോമിറ്റർ അപ്പുറത്തും 70 കിലോമീറ്റർ അപ്പുറത്തും ഉള്ള എന്റെ സുഹൃത്തുക്കൾ കണ്ണ് നീറുന്നു, ശ്വാസം മുട്ടുന്നു എന്നൊക്കെ പോസ്റ്റ്‌ ഇടുപ്പോൾ ഞാൻ പുറത്തു ഇറങ്ങി നോക്കും, ഇനി നമ്മൾ അതിനു തൊട്ട് അടുത്ത് അല്ലെ താമസം ഉള്ളത് എന്ന് അറിയാൻ. ആദ്യ രണ്ടു നാൾ നല്ല പ്രബലം ഈ പ്രേദേശത്തു ഉണ്ടായിരുന്നു. ഇപ്പോൾ അത് ഇല്ല. കുട്ടികൾ വരെ പുറത്തു ഓടി നടക്കുന്നുണ്ട്. കണ്ണൊന്നും എരിയുന്നില്ല മാസ്ക് കെട്ടി നടക്കുന്നതും ഇല്ല.

advertisement

ഓരോരുത്തർ അവരുടെ രാഷ്ട്രിയ ലാഭം നോക്കുന്നു. ഞങ്ങളോട് സ്നേഹം ഉണ്ടായിട്ട് അല്ല. ആണേൽ ഈ ഫേസ്ബുക് പോസ്റ്റ്‌ ഇട്ട ഒറ്റ സുഹൃത്തുക്കൾ എന്നെ വിളിച്ചിട്ടില്ല. എങ്ങനെ ഉണ്ട് വീട്ടിൽ എന്ന് അറിയാൻ. അവരെ വിളിച്ചിരുന്നു. ഫോൺ എടുത്തില്ല.

വല്ലാത്ത കരുതൽ ആണ് മനുഷ്യർക്ക് 

ഇവിടെ പ്രേശ്നങ്ങൾ ഇല്ല

ചെറിയ പുക ആ പ്ലാന്റിന്റെ അടുത്ത് ഉണ്ട്.

അത് നാളെ കൊണ്ട് തീരും.

പേടിക്കേണ്ടതായി ഇല്ല

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഞങ്ങൾ സേഫ് ആണ്..

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വീട്ടിൽ നിന്ന് 10 മിനിറ്റ് ബ്രഹ്മപുരം പ്ലാൻ്റ്'; ഇവിടെ ഒരു കുഴപ്പവും ഇല്ലെന്ന് വൈറൽ കുറിപ്പ്
Open in App
Home
Video
Impact Shorts
Web Stories