ആശുപത്രി അധികൃതർ അറിയിച്ചത് അനുസരിച്ച് 48 മണിക്കൂർ കഴിഞ്ഞതിന് ശേഷമാണ് ആഴത്തിലുള്ള മുറിവിന് സ്റ്റിച്ചിട്ടതെന്നും കുട്ടിയുടെ കുടുംബം ആരോപണം ഉന്നയിച്ചു.
മലപ്പുറം പെരുവള്ളൂർ കാക്കത്തടം സ്വദേശി ഫാരിസിന്റെ മകൾ സിയ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അഞ്ചരവയസ്സുകാരി മരിച്ചത്. മാർച്ച് 29നായിരുന്നു കുട്ടിയ്ക്ക് നായയുടെ കടിയേറ്റത്. കുട്ടിയുടെ തലയ്ക്കും കാലിനും ഗുരുതരമായ പരിക്കുണ്ടായിരുന്നു. മിഠായി വാങ്ങാൻ പുറത്ത് പോയപ്പോഴാണ് കടിയേറ്റത്. അന്നേ ദിവസം 7 പേർക്ക് നായയുടെ കടിയേറ്റിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൻ നിന്നാണ് ഐഡിആർബി വാക്സിനെടുത്തത്. തലക്ക് കടിയേറ്റാൽ വാക്സിൻ എടുത്താലും പേവിഷബാധ ഉണ്ടാകാമെന്നാണ് ഡോക്ടർമാർ അന്ന് പറഞ്ഞത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
May 04, 2025 11:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം: ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം