TRENDING:

എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

Last Updated:

അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: സാഹിത്യ നിരൂപകനും സാംസ്കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് ​(68) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. മൃതദേഹം ശനിയാഴ്ച പകൽ 11.30 ന് കേരള സാഹിത്യ അക്കാദമിയിൽ പൊതുദർശനത്തിനായി എത്തിക്കും. ഞായറാഴ്ച രാവിലെ 10 ന് തൃപ്രയാറിലെ വീട്ടുവളപ്പിലാണ് സംസ്കാരം.
advertisement

കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാഡമി അംഗം, സമസ്ത കേരളസാഹിത്യ പരിഷത്ത് നിർവാഹകസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 'അകം' സാംസ്‌കാരികവേദി ചെയര്‍മാന്‍, അങ്കണം സാംസ്‌കാരികവേദിയുടെ സ്ഥാപകരില്‍ ഒരാള്‍, എംപ്ലോയീസ് കോണ്‍കോഡ് നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റ്, എന്‍. ജി.ഒ. അസോസിയേഷന്‍ തൃശ്ശൂര്‍ താലൂക്ക് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ച ആളാണ്.

ആരോ​ഗ്യവകുപ്പിൽ ഉദ്യോ​ഗസ്ഥനായിരുന്ന ബാലചന്ദ്രൻ വടക്കേടത്തിന് എ.ആര്‍. രാജരാജവര്‍മ്മ പുരസ്‌കാരം, കുറ്റിപ്പുഴ അവാര്‍ഡ്, ഫാ. അബ്രഹാം വടക്കേല്‍ അവാര്‍ഡ്, കാവ്യമണ്ഡലം അവാര്‍ഡ്, ഗുരുദര്‍ശന അവാര്‍ഡ്, ശ്രീശൈലം സാഹിത്യ പുരസ്‌കാരം, സി.പി. മേനോന്‍ അവാര്‍ഡ്, കലാമണ്ഡലം മുകുന്ദരാജാ പുരസ്‌കാരം തുടങ്ങീ ഒട്ടനേകം പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

advertisement

വാക്കിന്റെ സൗന്ദര്യശാസ്ത്രം, നിഷേധത്തിന്റെ കല, മരണവും സൗന്ദര്യവും, ഉത്തരസംവേദനം, വായനയുടെ ഉപനിഷത്ത്, പുതിയ ഇടതുപക്ഷം, പുരോഗമനപാഠങ്ങൾ, രമണൻ എങ്ങനെ വായിക്കരുത്, ആനന്ദമീമാംസ, നോവൽ സന്ദർശനങ്ങൾ, പ്രത്യവമർശം, ജന്മശ്രാദ്ധം, ഒരു ചോദ്യം രണ്ടുത്തരം, വിമർശകന്റെ കാഴ്ചകൾ, കൂട്ടിവായന, ആധുനികതയ്ക്കും ഉത്തരാധുനികതയ്ക്കും ഇടയിൽ, സച്ചിൻ അടിച്ച പന്ത്, ആശയം സമൂഹം ഇടതുപക്ഷം, അർത്ഥങ്ങളുടെ കലഹം, ചെറുത്തുനിൽപ്പിന്റെ ദേശങ്ങൾ എന്നിങ്ങനെയുള്ള കൃതികളും രചിച്ചിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

1955 ൽ തൃശൂർ നാട്ടികയിലായിരുന്നു ജനനം. നാട്ടിക ഫിഷറീസ് ഹൈസ്‌കൂൾ, നാട്ടിക എസ്. എൻ. കോളേജ്, തൃശൂർ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഭാര്യ: സതി. മകൻ: കൃഷ്ണചന്ദ്രൻ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു
Open in App
Home
Video
Impact Shorts
Web Stories