ഇസ്രയേൽ ഇന്റലിജൻസ് ബിജുവിനായിൽ തെരച്ചിൽ തുടരുകയാണ്. മേയ് എട്ടുവരെയാണ് വിസ കലാവധി. ഇതിനകം ബിജു തിരികെ മടങ്ങിയില്ലെങ്കിൽ കർശന നടപടിയുണ്ടാകും. 17ന് രാത്രി മുതലാണ് ബിജുവിനെ ഹെർസ്‌ലിയയിലെ ഹോട്ടലിൽ നിന്ന് കാണാതായത്.
സുരക്ഷിതനാണെന്നും അന്വേഷനിക്കേണ്ടെന്നും ഭാര്യയ്ക്ക് 16ന് വാട്സ്ആപ്പിൽ സന്ദേശം അയച്ചിരുന്നു. ഇതിന് ശേഷം ബിജുവിനെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. വിമാനടിക്കറ്റിനുള്ള പണം ബിജു നൽകിയിരുന്നുവെങ്കിലും വിസ സർക്കാരിന്റെ അഭ്യർഥന പ്രകാരമുള്ളതാണ്.
advertisement
ഈ മാസം 12 നാണ് 27 കർഷകർ അടങ്ങുന്ന പരീശീലന സംഘം ഇസ്രയേലിൽ എത്തിയത്. 10 വർഷത്തിലേറെ കൃഷിപരിചയവും ഒരു ഏക്കറിനു മുകളിൽ കൃഷിഭൂമിയും ഉള്ള, 50 വയസ്സ് പൂർത്തിയാകാത്ത കർഷകരിൽ നിന്നുള്ള അപേക്ഷ സ്വീകരിച്ചാണ് ബിജുവിനെ സർക്കാർ സംഘത്തിൽ ഉൾപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 20, 2023 7:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇസ്രയേലിൽ കൃഷി പഠിക്കാന്‍ പോയ സംഘം തിരികെയെത്തി; കാണാതായ ബിജുവിനായി തെരച്ചിൽ തുടരുന്നു