മുട്ടം ജയിലിൽ മനു മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് മനുവിന്റെ കുടുംബം ആവശ്യപ്പെടുന്നു. മനു മനോജും പെൺകുട്ടിയും പ്രണയത്തിലായിരുന്നെന്നും. പ്രായപൂർത്തി ആയാൽ കല്യാണം നടത്താൻ രണ്ട് വീട്ടുകാരും തീരുമാനിച്ചതാണെന്നും പിതാവ് പറയുന്നു. പെൺകുട്ടിയുടെ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥനാണ് കേസിന് പിന്നിൽ. രണ്ട് കുട്ടികളുടെ ജീവനെടുത്തത് ബിജെപിയുടെ രാഷ്ട്രീയക്കളിയാണെന്നും മനോജ് ആരോപിക്കുന്നു.
Also Read ഇടുക്കി പീഡനം: തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ദളിത് പെൺകുട്ടി മരിച്ചു
advertisement
ബി.ജെ.പിയുടെ നവമാധ്യമങ്ങളിലെ പ്രചാരണത്തിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്നും മനോജ് ആരോപച്ചു. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകുമെന്നും മനോജ് പറഞ്ഞു.
കഴിഞ്ഞ ദിവസം ജയിലിൽ മരിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകനായ മനു നരിയംമ്പാറയിലെ ഓട്ടോ ഡ്രൈവറായിരുന്നു. റിമാൻഡിൽ കഴിയവെയാണ് മനുവിനെ തോർത്തിൽ കെട്ടിത്തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പീഡനത്തിന് ഇരയായ പെൺകുട്ടിചികിത്സയിൽ കഴിയവേ മരണത്തിന് കീഴടങ്ങിയിരുന്നു. മനു മനോജിന്റെ പോസ്റ്റുമോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടക്കും