ഇടുക്കി പീഡനം: തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ദളിത് പെൺകുട്ടി മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
കഴിഞ്ഞ 21നാണ് ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന മനു മനോജ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
ഇടുക്കി: പീഡനത്തെ തുടർന്ന് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന ദളിത് പെൺകുട്ടി മരിച്ചു. കഴിഞ്ഞ 23നാണ് കട്ടപ്പന നരിയംപാറ സ്വദേശിയായ പെൺകുട്ടി പീഡനത്തെതുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് പെൺകുട്ടി മരിച്ചത്.
കഴിഞ്ഞ ഇരുപത്തിയൊന്നാം തീയതിയാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ മനു മനോജ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ വീട്ടിൽ നിന്നും നാട്ടുകാരും വീട്ടുകാരും ചേർന്നാണ് മനുവിനെ പിടികൂടിയത്. തുടർന്ന് കട്ടപ്പന പൊലീസിൽ പരാതി നൽകി. ഇതിനുശേഷമാണ് 23ന് പെൺകുട്ടി വീടിനുള്ളിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.
60 ശതമാനത്തിലധികം പൊള്ളലേറ്റ പെൺകുട്ടിയെആദ്യം കോട്ടയം മെഡിക്കൽ കോളേജിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഇരിക്കേയാണ് പെൺകുട്ടി ഇന്ന് മരിച്ചത്.
advertisement
[NEWS]പാലാക്കാരൻ ചെറുപുഷ്പം കൊച്ചേട്ടൻ മലയാള സിനിമയുടെ വല്യേട്ടനായതെങ്ങനെ?[NEWS]
പ്രതിയായ മനോജിനെ കഴിഞ്ഞ 24ന്ക ട്ടപ്പന പോലീസ് പിടികൂടിയിരുന്നു.പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മനു മനോജ് നിലവിൽ റിമാന്റിൽ ആണ്. സംഭവത്തെ തുടർന്ന് ഇയാളെ ഡി വൈ എഫ് ഐ യിൽ നിന്ന് പുറത്താക്കി. പോസ്റ്റുമോർട്ട നടപടികൾ പൂർത്തീകരിച്ച് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 31, 2020 2:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇടുക്കി പീഡനം: തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ദളിത് പെൺകുട്ടി മരിച്ചു