പനി മൂർച്ഛിച്ചു അവശനിലയിലായതോടെയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ കുടുംബം തയ്യാറായത്. നേരത്തെ ഈ കുടുംബത്തിൽ സമാനരീതിയിൽ മറ്റൊരു മരണം നടന്നതായും നാട്ടുകാർ ആരോപിക്കുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോട് കൂടിയാണ് ഫാത്തിമയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു എന്ന് ആശുപത്രി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു.
Also Read- കേരളത്തിൽ ഓറഞ്ച് അലർട്ട് പിൻവലിച്ചു; 13 ജില്ലകളിൽ യെല്ലോ അലർട്ട്
advertisement
ശാസ്ത്രീയമായ വൈദ്യ സഹായം നൽകാൻ താൽപ്പര്യമില്ലാത്ത കുടുംബമാണ് ഫാത്തിമയുടേത് എന്നാണ് പ്രദേശവാസികളിൽ നിന്ന് ലഭിക്കുന്ന വിവരം. ആധുനിക വൈദ്യശാസ്ത്രത്തിന്റെ ചികിത്സ നൽകേണ്ടതില്ല, പകരം മതപരമായ ചികിത്സകൾ നൽകിയാൽ മതി എന്ന് വിശ്വസിക്കുന്ന കുടുംബക്കാരാണ് ഫാത്തിമയുടേതെന്നാണ് നാട്ടുകാർ പറയുന്നത്. ഫാത്തിമയുടെ കുടുംബത്തിൽ നേരത്തെയും ഇത്തരത്തിൽ ഒരു ബന്ധു ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മരണപ്പെട്ടത് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
കോഴിക്കോട് പാലാഴിയിൽ 58കാരൻ ഓടയിൽ വീണുമരിച്ചു; ആറുമാസത്തിനിടെ ഇതേ ഓടയിൽ വീണുമരിക്കുന്ന രണ്ടാമത്തെയാൾ
കോഴിക്കോട് (Kozhikode) പാലാഴിയിൽ (Palazhi) മധ്യവയസ്കൻ ഓടയിൽ (Drainage) വീണ് മരിച്ചു. ആറുമാസത്തിനിടെ ഇതേ ഓടയിൽ വീണ് പരിക്കേറ്റുള്ള രണ്ടാമത്തെ മരണമാണിത്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഓട സ്ലാബിട്ട് മൂടാൻ പഞ്ചായത്ത് അധികൃതർ തയ്യാറായില്ലെന്ന് നാട്ടുകാർ (Natives) പരാതിപ്പെടുന്നു. കാൽവഴുതി ഓടയിൽ വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.
കോഴിക്കോട് പാലാഴി പുഴമ്പ്രം റോഡിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഓടയ്ക്ക് അകത്ത് മൃതദേഹം കണ്ടെത്തിയത്. സമീപപ്രദേശത്ത് തന്നെ താമസിക്കുന്ന കൈപ്രം ശശീന്ദ്രന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. അമ്പത്തിയെട്ടുകാരനായ ശശീന്ദ്രനെന്ന ശശി ഓട്ടോ ഡ്രൈവറായിരുന്നു. രാത്രി മുതൽ കാണാതായ ഇയാൾക്കായി ബന്ധുക്കൾ തെരച്ചിൽ നടത്തുകയായിരുന്നു.
ഒളവണ്ണ പഞ്ചായത്തിന്റെ പരിധിയിലുള്ളതാണ് സ്ഥലം. ഇതേ ഡ്രെയ്നേജിൽ ആളുകൾ വീണ് അപകടത്തിൽപ്പെടുന്നത് പതിവാണെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. ഓട മൂടണമെന്നും കൈവരിയും തെരുവ് വിളക്കും സ്ഥാപിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
സംഭവത്തിൽ പന്തീരാങ്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്. എത്രയും പെട്ടന്ന് സ്ലാബിടൽ നടപടികൾ പൂർത്തിയാക്കണമെന്നും പഞ്ചായത്ത് അധികൃതർ കണ്ണ് തുറക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.