TRENDING:

Lockdown 5.0 | കേരളത്തിൽ എങ്ങനെ; വെല്ലുവിളികൾ എന്തൊക്കെ?

Last Updated:

ലോക്ക്ഡൗണിന്റെ അഞ്ചാം ഘട്ടം കേരളത്തില്‍ എങ്ങനെയായിരിക്കും? സംസ്ഥാനത്തെ ഇളവുകള്‍ സംബന്ധിച്ച് നാളെ സര്‍ക്കാര്‍ തീരുമാനമെടുക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ അഞ്ചാം ഘട്ടം കേരളത്തില്‍ എങ്ങനെയായിരിക്കും? സംസ്ഥാനത്തെ ഇളവുകള്‍ സംബന്ധിച്ച് നാളെ സര്‍ക്കാര്‍ തീരുമാനമെടുക്കും. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച വ്യാപക ഇളവുകള്‍ കേരളത്തില്‍ അതേപടി നടപ്പിലാക്കിയേക്കില്ല. കേന്ദ്ര ഇളവുകള്‍ പലതും സംസ്ഥാനത്ത് രോഗവ്യാപന സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് ആശങ്ക.
advertisement

പാസ്സില്ലാത്ത യാത്ര അനുമതി വെല്ലുവിളി

സംസ്ഥാനാന്തരയാത്രകള്‍ക്ക് പാസ്സ് ആവശ്യമില്ലെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. ഈ തീരുമാനം കേരളത്തില്‍ വലിയ പ്രതിസന്ധിയാവും. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള മടങ്ങിവരവ് മൂലം ഉണ്ടാവുന്ന രോഗവ്യാപന സാധ്യതയാണ് സംസ്ഥാനം നേരിടുന്ന ഇപ്പോഴത്തെ വെല്ലുവിളി. അതിര്‍ത്തിയില്‍ എത്തുന്നവരെ കൃത്യമായി നിരീക്ഷകേന്ദ്രങ്ങളിലെത്തിച്ചാണ് കേരളം ഇതിനെ പ്രതിരോധിക്കുന്നത്.

മുൻകരുതൽ പ്രധാനം; ഇപ്പോൾ വേണ്ടത് സാമ്പത്തിക നില വീണ്ടെടുക്കൽ: പ്രധാനമന്ത്രി [NEWS]

advertisement

എന്നാല്‍ പാസ്സില്ലാതെ യാത്ര അനുവദിക്കുന്നതോടെ കേരളം നടത്തിയ തയ്യാറെടുപ്പുകള്‍ തകിടം മറിയും. പാസ്സില്ലാതെ മലയാളികള്‍ മടങ്ങിയെത്തുന്നതിനൊപ്പം ഇതരസംസ്ഥാന സ്വദേശികളും സംസ്ഥാനത്തേക്കെത്താനുള്ള സാധ്യതയും കേരളം മുന്നില്‍ കാണുന്നു.

സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം

അന്തര്‍ സംസ്ഥാനയാത്രകള്‍ക്ക് പാസ്സ് ആവശ്യമില്ലെന്ന് കേന്ദ്ര നിര്‍ദ്ദേശമുണ്ടെങ്കിലും ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളാണ് അന്തിമ അനുമതി നല്‍കേണ്ടത്. സംസ്ഥാനങ്ങള്‍ക്കുളള അധികാരം ഉപയോഗിച്ച് കേരളം പാസ്സില്ലാതെയുള്ള യാത്രകള്‍ക്ക് അനുമതി നല്‍കില്ല. പക്ഷേ  കേന്ദ്ര നിര്‍ദ്ദേശം, വലിയ ആശയ കുഴപ്പങ്ങള്‍ക്ക് ഇടവെക്കും. അതിര്‍ത്തി മേഖലകളിലേക്ക് പാസ്സില്ലാതെ നിരവധി പേരെത്തും. ഇത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും കാരണമാക്കിയേക്കാം. കേന്ദ്രതീരുമാനം ഗുരുതര പ്രതിസന്ധിയുണ്ടാക്കുമെന്ന് ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

advertisement

Lockdown 5.0 FAQ | അ‍ഞ്ചാം ഘട്ട ലോക് ഡൗൺ; ഇളവുകളും നിയന്ത്രണങ്ങളും ഇങ്ങനെ [NEWS]

ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ ആശങ്ക

ആരാധനാലയങ്ങള്‍ ഇപ്പോള്‍ തുറക്കുന്നത് സംസ്ഥാനത്ത് പ്രതിസന്ധിയാവുമെന്നാണ് സര്‍ക്കാര്‍ നിലപാട്. ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കുക അടക്കമുള്ള മാര്‍ഗ്ഗനിർദേശമുണ്ടെങ്കിലും ഈ നിയന്ത്രങ്ങള്‍ ഫലം ചെയ്യാന്‍ സാദ്ധ്യതയില്ല. നിലവില്‍ വിവിധ മതനേതാക്കള്‍ ആരാധനാലയങ്ങള്‍ തുറക്കണമെന്ന  ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.

advertisement

Unlock 1 | സ്‌കൂളുകളും കോളേജുകളും എപ്പോൾ തുറക്കും? കേന്ദ്ര തീരുമാനം ഇങ്ങനെ [NEWS]

ഇതിനിടെ, മദ്യ വിതരണകേന്ദ്രങ്ങള്‍ തുറന്നെങ്കില്‍ എന്തുകൊണ്ട് ആരാധനാലയങ്ങള്‍ തുറക്കുന്നില്ലന്ന പ്രചരണവും ഉയരുന്നു. കേന്ദ്രം ഇളവ് നല്‍കിയതോടെ ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാരിനുമേലും സമ്മര്‍ദം ശക്തമാവും. മാളുകള്‍ക്കും  റെസ്‌റ്റോറന്റുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയ തീരുമാനത്തിലും സംസ്ഥാനത്തിന് ആശങ്കയുണ്ട്.

കേരളത്തിന്റെ തീരുമാനം നാളെ

ലോക്ക്ഡൗണിന്റെ അഞ്ചാം ഘട്ടം എങ്ങനെ നടപ്പിലാക്കുമെന്ന് കേരളം നാളെ പ്രഖ്യാപിക്കും. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗം കേന്ദ്ര തീരുമാനം വിശദമായി വിലയിരുത്തും. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയാവും തുടര്‍ തീരുമാനം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Lockdown 5.0 | കേരളത്തിൽ എങ്ങനെ; വെല്ലുവിളികൾ എന്തൊക്കെ?
Open in App
Home
Video
Impact Shorts
Web Stories