തീ പടർന്ന മുണ്ടുമായി പൊലീസുകാർക്കിടയിലേക്കാണ് യൂത്ത് കോൺഗ്രസ് നേതാവ് ഓടിക്കയറിയത്. ഉടനെ മുണ്ട് ഊരിയെറിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി. യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറിയും പാലക്കാട് നഗരസഭാ കൗൺസിലറുമായ പി എസ് വിബിന് പൊള്ളലേറ്റു.
നാല് കോൺഗ്രസ് പ്രവർത്തകരുടെ വസ്ത്രങ്ങളിലും തീ പടർന്നു. രണ്ട് പൊലീസുകാർക്കും പരുക്കേറ്റിരുന്നു. പിന്നീട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അവശ്യസാധനങ്ങളുടെ ജിഎസ്ടി വർധനക്കെതിരെ കോൺഗ്രസ് സംഘടിപ്പിച്ച രാഷ്ട്രപതി ഭവന്‍ മാർച്ചിനെ തുടര്‍ന്നാണ് രാഹുൽ ഗാന്ധിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിനെതിരെ സുൽത്താൻ പേട്ട് റോഡ് ഉപരോധത്തിനിടെയുള്ള പ്രവര്‍ത്തകരുടെ ആവേശം അപകടത്തിലേക്ക് നയിച്ചത്.
advertisement
Also Read-AKG സെന്റർ ആക്രമണക്കേസ്; പ്രതികളെ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി
'രാഷ്ട്രീയം പഠിപ്പിക്കാൻ വരേണ്ട'; CPIക്കെതിരെ വിമർശനവുമായി SFI സംസ്ഥാന കമ്മിറ്റി അംഗം
വയനാട്: സിപിഐയെ രൂക്ഷമായി വിമർശിച്ച് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം. സിപിഐ എസ്എഫ്ഐയെ രാഷ്ട്രീയം പഠിപ്പിക്കാൻ വരേണ്ടെന്ന് സംസ്ഥാന കമ്മിറ്റി അംഗവും വയനാട് മുൻ ജില്ലാ സെക്രട്ടറിയുമായ ജിഷ്ണു ഷാജി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് സിപിഐ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് വിമർശനം.
അവകാശ പത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ വയനാട് കളക്ടറേറ്റ് മാർച്ചിലാണ് ജിഷ്ണു ഷാജി സിപിഐയെയും എഐഎസ്എഫിനെയും വിമർശിച്ചത്. എഐഎസ്എഫിനെ പോലെ 'പട്ടി ഷോ' കാണിച്ചല്ല എസ്എഫ്ഐ വളർന്നത്. എംപി ഓഫീസ് മാർച്ച് എസ്എഫ്ഐയുടെ 'പട്ടി ഷോ' ആയിരുന്നില്ലെന്ന് ജിഷ്ണണു പറയുന്നു.
നാട്ടിലെ ഏതെങ്കിലും കോളേജിൽ എഐഎസ്എഫിന് രണ്ട് പേരെയെങ്കിലും ഉണ്ടാക്കി കൊടുത്തിട്ട് വർത്തമാനം പറഞ്ഞാൽ മതിയെന്നും ഒരുളുപ്പുമില്ലാതെയാണ് എസ്എഫ്ഐ തീവ്രവാദ സംഘടനയാണെന്ന് സിപിഐ വയനാട് ജില്ലാ സെക്രട്ടറി പറഞ്ഞതെന്ന് ജിഷ്ണു പറഞ്ഞു.
രാഹുലിന്റെ ഓഫീസിൽ നടന്നത് വൈകാരിക സമരമാണെന്നും രാഹുൽ ഗാന്ധിയുടെ മാപ്പ് എസ്എഫ്ഐക്ക് വേണ്ടെന്നും ജിഷ്ണു ഷാജി പറഞ്ഞു.കെഎസ്‍യു പ്രവർത്തകർ നൽകിയ പട്ടിക അനുസരിച്ചാണ് പൊലീസ് പ്രവർത്തകർക്കെതിരെ കേസെടുത്തതെന്നും സമരത്തിൽ പങ്കെടുക്കാത്തവർക്ക് എതിരെയും കേസെടുത്തെന്നും ജിഷ്ണു ആരോപിച്ചു.