AKG സെന്റർ ആക്രമണക്കേസ്; പ്രതികളെ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി
AKG സെന്റർ ആക്രമണക്കേസ്; പ്രതികളെ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി
ക്രൈംബ്രാഞ്ച് ഗൗരവത്തോടെ അന്വേഷണം നടത്തുകയാണെന്ന് മുഖ്യമന്ത്രി
Last Updated :
Share this:
തിരുവനന്തപുരം: എ കെ ജി സെന്‍റർ ആക്രമിച്ച കേസിലെ പ്രതികളെ കിട്ടുമെന്നാണ് പ്രതീക്ഷക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എകെജി സെന്റർ ആക്രമണക്കേസിൽ പ്രതികളെ കിട്ടാത്തതിനാലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്. അവർ ഗൗരവത്തോടെ അന്വേഷണം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എകെജി സെനന്‌റർ ആക്രമിച്ച് 25നാള്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ആദ്യം പ്രത്യേക പൊലീസ് സംഘമാണ് കേസന്വേഷിച്ചിരുന്നത്. സെന്ററിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിക്കാത്തതിനെ തുടർന്ന് അന്വേഷണം ക്രൈബ്രാഞ്ചിന് വിടുകയായിരുന്നു.
ജൂണ്‍ 30ന് രാത്രി 11.45ഓടെയാണ് സ്കൂട്ടറിലെത്തിയ ആള്‍ പൊലീസ് കാവലുള്ള സി.പി.എം ആസ്ഥാനത്തിന് നേരെ സ്ഫോടക വസ്തു എറിയുകയായിരുന്നു. ഏറുപടക്കത്തിന് സമാനമായ സ്‌ഫോടകവസ്തുവെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിൽ വ്യക്തമായത്. ആക്രമണത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭ്യമായെങ്കിലും പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. അന്‍പതോളം സി.സി.ടി.വി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളും പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയുടെ രൂപ രേഖ വികസിപ്പിക്കാൻ ദൃശ്യങ്ങൾ സിഡാക്കിലും ഫോറന്‍സിക് ലാബിലും നൽകിയെങ്കിലും ഫലമുണ്ടായില്ല. ഡല്‍ഹിയിലെ സ്ഥാപനത്തില്‍ അനൗദ്യോഗികമായി നടത്തിയ പരിശോധനയും ഫലം കണ്ടില്ല. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണവും എങ്ങുമെത്താതെ നിന്നു. പ്രതി മൊബൈൽ ഉപയോഗിച്ചിട്ടില്ലെന്നാണ് ഒടുവിലെ കണ്ടെത്തൽ. പ്രതി സഞ്ചരിച്ച ഇരു ചക്ര വാഹനം ഹോണ്ട ഡിയോ ആണെന്ന് ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞിരുന്നു.
എകെജി സെന്ററിലേക്ക് എറിഞ്ഞത് സ്ഫോടകശേഷി കുറഞ്ഞ പടക്കത്തിന് സമാനമായ വസ്തുവാണെന്ന് ഫോറൻസിക് റിപ്പോർട്ട്. വലിയ നാശനഷ്ടമുണ്ടാക്കാൻ ശേഷിയില്ലാത്ത ഏറുപടക്കത്തിന് സമാനമായ വസ്തുവെന്നാണ് ഫോറൻസിക് കണ്ടെത്തൽ.
സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച അവശിഷ്ടങ്ങളിലുള്ളത് പൊട്ടാസ്യം ക്ലോറൈറ്റ്, അലൂമമിനിയം പൗഡർ എന്നിവയാണ്. വീര്യംകുറഞ്ഞ പടക്കങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് കണ്ടെത്തിയത്. കല്ലും പേപ്പറും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ബോംബ് നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തുക്കൾ ഒന്നുംതന്നെ കണ്ടെത്തനായിട്ടില്ല.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.