TRENDING:

തിരുവല്ല 'ജവാൻ' മദ്യസംഭരണ കേന്ദ്രത്തിലെ തീപിടിത്തത്തിൽ 10 കോടിയുടെ നഷ്ടം; സൂക്ഷിച്ചിരുന്നത് 75,000 കെയ്സ് മദ്യം

Last Updated:

തൊട്ടടുത്ത ജവാൻ മദ്യ നിർമാണശാലയിലേക്ക് തീ പടരാതെ നിയന്ത്രിക്കാൻ കഴിഞ്ഞതിനാലാണ് വൻ ദുരന്തം ഒഴിവായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട തിരുവല്ല പുളിക്കീഴ് ബെവ്കോ മദ്യസംഭരണ ശാലയിലെ തീപിടിത്തത്തിൽ 10 കോടിയുടെ നഷ്ടം. സർക്കാരിന്റെ ജവാൻ മദ്യം ഉൾപ്പെടെ 75,000 കെയ്സ് മദ്യമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. 10കോടി യുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാകുന്നുവെന്ന് ബെവ്‌കോ എംഡി ഹർഷിദാ ആട്ടെല്ലൂരി പറഞ്ഞു. ഫയർ ആൻഡ് സേഫ്റ്റി സംവിധാനങ്ങളുള്ള ഗോഡൗൺ ആയിരുന്നു. തീപിടിത്ത പശ്ചാത്തലത്തിൽ എല്ലാ ഗോഡൗണുകളിലും സുരക്ഷാ പരിശോധന ഉണ്ടാകും
News18
News18
advertisement

15 വെബ്കോ ഔട്ട്ലെറ്റുകളിലേക്കുള്ള മദ്യമാണ് പുളിക്കീഴ് ബെവ്കോ ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്നാണ് എക്സൈസ് വിശദമാക്കുന്നത്. തൊട്ടടുത്ത ജവാൻ മദ്യ നിർമാണശാലയിലേക്ക് തീ പടരാതെ നിയന്ത്രിക്കാൻ കഴിഞ്ഞതിനാലാണ് വൻ ദുരന്തം ഒഴിവായത്. നാല് ഫയർ ഫോഴ്സ് യൂണിറ്റുകൾ ഏറെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് രാത്രി വൈകി തീ നിയന്ത്രണ വിധേയമാക്കിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രാത്രി എട്ട്മണിയോടെയാണ് അഗ്നിബാധയുണ്ടായത്. ഗോഡൗണിന് സമീപത്തുണ്ടായിരുന്ന ഔട്ട്ലെറ്റിലും തീ പിടിച്ചു. ജീവനക്കാർ ഓടി രക്ഷപ്പെട്ടതിനാലും സമീപത്ത് ജവാൻ മദ്യം നിർമിക്കുന്ന ഫാക്ടറിയിലേക്ക് തീ പടരാതെ നിയന്ത്രിക്കാൻ ആയതിനാലുമാണ് വലിയ അപകടം ഒഴിവായത്. ജവാൻ മദ്യം നിർമിക്കാനായി വലിയ രീതിയിലുള്ള സ്പിരിറ്റ് ശേഖരം ഫാക്ടറിയിലുണ്ടായിരുന്നു. നിലവിൽ കെട്ടിടത്തിന് പിൻ ഭാഗത്തായി ചില വെൽഡിംഗ് ജോലികൾ നടന്നിരുന്നു ഇവിടെ നിന്നാണോ തീ പടർന്നതെന്ന പ്രാഥമിക സംശയമാണ് നിലവിലുള്ളത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവല്ല 'ജവാൻ' മദ്യസംഭരണ കേന്ദ്രത്തിലെ തീപിടിത്തത്തിൽ 10 കോടിയുടെ നഷ്ടം; സൂക്ഷിച്ചിരുന്നത് 75,000 കെയ്സ് മദ്യം
Open in App
Home
Video
Impact Shorts
Web Stories