രണ്ടാം പാപ്പാൻ കാലില്‍ അടിച്ചു; പാപ്പാന്മാരെ ചവിട്ടിത്തെറിപ്പിച്ച് ആന
ആനയുടെ ആക്രമണത്തെ തുടര്‍ന്ന് പാപ്പാന് ഗുരുതര പരിക്ക്. കൊല്ലം കേരളപുരത്താണ് സംഭവം. രണ്ടാം പാപ്പാന്‍ മര്‍ദിച്ചതിന് പിന്നാലെയാണ് ആന ആക്രമിച്ചത്. ഒന്നാം പാപ്പാന്‍ സച്ചുവിന്റെ എല്ലുകള്‍ക്ക് ഒടിവ് സംഭവിച്ചിട്ടുണ്ട്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു ആക്രമണം നടന്നത്. അമ്പലത്തിലെ ഉത്സവത്തിനായി കൊണ്ടുവന്ന ആനയാണ് പാപ്പാന്മാരെ ആക്രമിച്ചത്. ഒന്നാം പാപ്പാന്‍ ആനയുടെ മുകളില്‍ നിന്ന് താഴെയിറങ്ങിയതിന് ശേഷമായിരുന്നു സംഭവം.
advertisement
രണ്ടാം പാപ്പാന്‍ ആനയുടെ കാലില്‍ അടിക്കുന്നതായി ദൃശ്യത്തില്‍ വ്യക്തമാണ്. പിന്നിലുണ്ടായിരുന്ന ഒന്നാം പാപ്പാനെ ആന ചവിട്ടിത്തെറിപ്പിച്ചു. തടയാനെത്തിയ രണ്ടാം പാപ്പാനു നേരയും ആക്രമണമുണ്ടായി.
Also Read- Arrest | മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ നാല് പോലീസുകാർക്ക് കുത്തേറ്റു
ഒന്നാം പാപ്പാനെ ഒന്നിലധികം തവണ ആന ആക്രമിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം. ഇയാളെ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പരുക്ക് ഗുരുതരമായതിനാലാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
Also Read- Crime | അമ്മായിഅമ്മയുടെയും സുഹൃത്തിന്റെയും സംസാരം റെക്കോഡ് ചെയ്തതിന് മർദനമെന്ന് യുവതി
സമീപത്തെ ക്ഷേത്രത്തിൽ എഴുന്നള്ളിക്കാനായി എത്തിക്കുന്നതിനിടെ അബദ്ധത്തില്‍ ആനയുടെ ചവിട്ടേറ്റതാണെന്നാണ് കൂടെ ഉണ്ടായിരുന്ന പാപ്പാൻ പറഞ്ഞിരുന്നത്. എന്നാൽ പാപ്പാന് പരിക്കേറ്റത് ആനയെ അടിച്ചു പ്രകോപിപ്പിച്ചതോടെയാണെന്നു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ആനയുടെ മുൻകാലിൽ രണ്ടാം പാപ്പാൻ അടിക്കുന്നതും പിൻവശത്തു നിന്ന ഒന്നാം പാപ്പാനായ സച്ചുവിനെ ആന ചവിട്ടി തെറിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തെറിച്ചുവീണ പാപ്പാനെ ആന വീണ്ടും ചവിട്ടി. ഇതിനിടയിൽ രണ്ടാം പാപ്പാൻ ആനയെ ശാന്തമാക്കി സമീപത്ത് തളയ്ക്കുകയായിരുന്നു.