അതേസമയം പുകയുയർത്തുന്ന പ്രശ്നങ്ങൾ കാരണം ജനങ്ങൾ ഞായറാഴ്ച പരമാവധി വീടിനുള്ളിൽ തന്നെ തുടരണമെന്നാണ് നിർദേശം. ശ്വാസതടസ്സം ഉൾപ്പെടെയുള്ള ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതിന് എല്ലാ ആശുപത്രികളും തയ്യാറാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read-ബ്രഹ്മപുരത്തെ പുക കൂടുതൽ ഭാഗത്തേക്ക്; ദേശീയ പാതയിലും പുക പടരുന്നു
ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പ്രായമായവർ , അസുഖം ഉള്ളവർ, ഗർഭിണികൾ, കുട്ടികൾ എന്നിവർ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് ഇതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി. ബ്രഹ്മപുരത്ത് രണ്ട് ഓക്സിജൻ പാർലറുകൾ സജ്ജീകരിച്ചിട്ടുണ്ട്.
advertisement
ഇന്ന് വൈകുന്നേരത്തോടെ തീ പൂർണമായും കെടുത്താനാകുമെന്ന് മന്ത്രി അറിയിച്ചു. ഫീൽഡ് ആരോഗ്യപ്രവർത്തകർ ഉണ്ടാകണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യവകുപ്പ് രണ്ട് കൺട്രോൾ യൂണിറ്റുകൾ ആരംഭിക്കുന്നതായി മന്ത്രി പറഞ്ഞു.