ഇതോടെ പ്രീ പ്രൈമറി മുതല്‍ പത്തുവരെ ക്ലാസുകള്‍ ജൂണ്‍ ആദ്യവാരം സംപ്രേഷണം ചെയ്തതിന്റെ പുനഃസംപ്രേഷണമായിരിക്കും ജൂണ്‍ 14 മുതല്‍ 18 വരെ (തിങ്കള്‍ മുതല്‍ വെള്ളി വരെ). ജൂൺ 21 മുതൽ ആകും ഇനി ഇവർക്കായി പുതിയ ക്ലാസുകൾ സംപ്രേക്ഷണം ചെയ്യുക.
പ്ലസ് ടു ക്ലാസുകള്‍ നേരത്തെ പ്രഖ്യാപിച്ചപോലെ ജൂണ്‍ 7 മുതല്‍ 11 വരെയുള്ള ക്ലാസുകളുടെ അതേ ക്രമത്തില്‍ ജൂണ്‍ 14 മുതല്‍ 18 വരെ കൈറ്റ് വിക്ടേഴ്സില്‍ പുനഃസംപ്രേഷണം ചെയ്യും. ഇതിന് പുറമെ ഈ ആഴ്ച കലാ-കായിക-മാനസികാരോഗ്യ ക്ലാസുകളും വിദഗ്ധരുടെ സന്ദേശങ്ങളും സംപ്രേഷണം ചെയ്യുമെന്നും അൻവർ സാദത്ത് വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.
advertisement
ക്ലാസുകളും സമയക്രമവും തുടർച്ചയായി www.firstbell.kite.kerala.gov.in പോർട്ടലിൽ ലഭ്യമാക്കും.
Also Read-80:20 സ്കോളർഷിപ്പ്: 'കോടതിവിധി കേരളത്തിലെ സാമൂഹ്യാവസ്ഥ പരിഗണിക്കാതെ' സിപിഎം നേതാവ് എംവി ജയരാജൻ
നേരത്തെ പ്ലസ് വണ്‍ പരീക്ഷ പൂർത്തിയാകാതെ പ്ലസ് ടു ക്ലാസുകള്‍ ആരംഭിച്ചത് സംബന്ധിച്ച് വിദ്യാർഥികൾ ആശങ്ക അറിയിച്ചിരുന്നു. എന്നാൽ പ്ലസ് വണ്‍ പൊതു പരീക്ഷക്ക് ഒരു മാസം മുമ്പ് ഈ ക്ലാസുകള്‍ നിർത്തുമെന്നായിരുന്നു അൻവര്‍ സാദത്ത് പ്രതികരിച്ചത്. തുടര്‍ന്ന് കഴിഞ്ഞ വർഷം പൊതുപരീക്ഷ എഴുതിയ പത്താം ക്ലാസിലെയും പ്ലസ് ടുവിലേയും കുട്ടികള്‍ക്ക് നല്‍കിയപോലെ പ്ലസ് വണ്‍ പൊതുപരീക്ഷയ്ക്ക് ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയുള്ള റിവിഷന്‍ ക്ലാസുകളും സംശയ നിവാരണത്തിനുള്ള ലൈവ് ഫോണ്‍-ഇന്‍-പരിപാടികളുമായിരിക്കും ഈ കുട്ടികള്‍ക്കായി കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുക.
പ്ലസ് വണ്‍ പൊതുപരീക്ഷയ്ക്ക് ഒരു മാസം മുമ്പ് ആരംഭിക്കുന്ന റിവിഷന്‍ ക്ലാസുകളും പരീക്ഷാ കാലയളവും കഴിഞ്ഞതിന് ശേഷം മാത്രമായിരിക്കും തുടർന്ന് പ്ലസ് ടു ക്ലാസുകള്‍ സംപ്രേഷണം ചെയ്യുക എന്നും വിശദീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം മുതലാണ് സംസ്ഥാനത്തെ പ്ലസ് ടു വിദ്യാർഥികൾക്കായി ഡിജിറ്റൽ ക്ലാസുകൾ ആരംഭിച്ചത്.രാവിലെ 8. 30 മുതൽ 10 വരെയും വൈകിട്ട് 5 മുതൽ 6 മണി വരെയുമാണ് ക്ലാസുകൾ സംപ്രേഷണം ചെയ്യുക. കൈറ്റ് വിക്ടേഴ്സ് ആപ്പിലൂടെയും ക്ലാസ്സുകൾ കാണാൻ സാധിക്കും.
