TRENDING:

First Bell 2.0 | താരത്തിളക്കത്തിൽ പ്രവേശനോത്സവം; സംസ്ഥാനത്ത് ഡിജിറ്റൽ ക്ലാസുകൾ ജൂൺ ഒന്ന് മുതൽ

Last Updated:

സംസ്ഥാനതല പ്രവേശനോത്സവത്തിന്‍റെ ഭാഗമായി മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട്, മഞ്ജുവാരിയർ തുടങ്ങിയ സിനിമാതാരങ്ങൾ കൈറ്റ് വിക്ടേഴ്‌സിലൂടെ കുട്ടികൾക്ക് ആശംസകളർപ്പിക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കോവിഡ് കാലത്ത് ഒരു അധ്യയന വർഷം കൂടി വന്നിരിക്കുകയാണ്. ഇത്തവണയും വീടുകൾ തന്നെയാണ് കുട്ടികൾക്ക് ക്ലാസ് മുറി. കഴിഞ്ഞ വർഷത്തെപ്പോലെ തന്നെ ഓൺലൈൻ വഴി തന്നെയാണ് ഇത്തവണയും ക്ലാസുകൾ സംഘടിപ്പിക്കുന്നത്. പുതിയ അധ്യയന വർഷത്തിന് മുന്നോടിയായുള്ള പ്രവേശനോത്സവും ഇത്തവണ ഓൺലൈൻ വഴി തന്നെയാണ്.
First Bell Online Classes ( File Photo)
First Bell Online Classes ( File Photo)
advertisement

ജൂൺ ഒന്ന് ചൊവ്വാഴ്ചയാണ് 'ഫസ്റ്റ്ബെൽ 2.0' ഡിജിറ്റൽ ക്ലാസുകൾ ആരംഭിക്കുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനലിൽ രാവിലെ എട്ട് മുതൽ തന്നെ വിവിധ മേഖലകളിലെ പ്രമുഖര്‍ ഉൾപ്പെടുന്ന പ്രവേശനോത്സവ പരിപാടികൾ സംപ്രേഷണം ചെയ്യും. അംഗനവാടി കുട്ടകൾക്കുള്ള 'കിളിക്കൊഞ്ചൽ' ക്ലാസുകൾ രാവിലെ പത്തരയ്ക്കാണ് ആരംഭിക്കുന്നത്. സംസ്ഥാനതല പ്രവേശനോത്സവത്തിന്‍റെ ഭാഗമായി മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട്, മഞ്ജുവാരിയർ തുടങ്ങിയ സിനിമാതാരങ്ങൾ കൈറ്റ് വിക്ടേഴ്‌സിലൂടെ കുട്ടികൾക്ക് ആശംസകളർപ്പിക്കും.

Also Read-ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായുള്ള മുഖ്യമന്ത്രിയുടെ സന്ദേശം അധ്യാപകര്‍ നേരിട്ട് വീട്ടിലെത്തിക്കേണ്ട; വിദ്യാഭ്യാസ മന്ത്രി

advertisement

യു.എൻ. ദുരന്തനിവാരണ വിഭാഗത്തലവൻ ഡോ. മുരളി തുമ്മാരുകുടി, മജീഷ്യൻ ഗോപിനാഥ് മുതുകാട്, യൂണിസെഫ് സോഷ്യൽ പോളിസി അഡ്വൈസർ ഡോ. പീയൂഷ് ആന്റണി തുടങ്ങിയവർ രാവിലെ പതിനൊന്ന് മണി മുതൽ കുട്ടികളുമായി സംവദിക്കും. ഉച്ചയ്ക്ക് രണ്ടുമുതൽ മൂന്നുവരെ ചൈൽഡ് സൈക്യാട്രിസ്റ്റ് ഡോ. ജയപ്രകാശ് തത്സമയ ഫോൺ-ഇൻ പരിപാടിയിലൂടെ കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകും.

ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് ജൂൺ രണ്ട് മുതൽ നാല് വരെ ട്രയൽ സംപ്രേഷണമാകും നടക്കുക. പ്ലസ് ടു ക്ലാസുകൾ ജൂൺ ഏഴിനാണ് ആരംഭിക്കുന്നത്. മുഴുവൻ കുട്ടികൾക്കും ക്ലാസുകൾ കാണാൻ അവസരമുണ്ടെന്ന് അതത് അധ്യാപകർക്ക് ഉറപ്പാക്കാനായി ആദ്യ രണ്ടാഴ്ച ട്രയൽ ക്ലാസുകൾ ആകും നടക്കുക. മുഴുവൻ ക്ലാസുകളും firstbell.kite.kerala.gov.in പോർട്ടലിൽ വഴി ലഭ്യമാക്കും. ക്ലാസുകളുടെ സമയക്രമവും ഇതിൽ തന്നെയുണ്ടാകും.

advertisement

ഡിജിറ്റൽ ക്ലാസുകൾക്ക് പുറമെ കുട്ടികൾക്കും അധ്യാപകർക്കും നേരിട്ട് സംവധിക്കാൻ അവസരം നൽകുന്ന ഒരു ഓണ്‍ലൈൻ പ്ലാറ്റ്ഫോമിനുള്ള പ്രവർത്തനും ആരംഭിച്ചിട്ടുണ്ടെന്നാണ് കൈറ്റ് സിഇഒ അൻവർ സാദത്ത് അറിയിച്ചിരിക്കുന്നത്. ജൂലൈ മുതൽ പുതിയ സംവിധാനം നടപ്പിലാക്കുമെന്നാണ് സൂചന.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
First Bell 2.0 | താരത്തിളക്കത്തിൽ പ്രവേശനോത്സവം; സംസ്ഥാനത്ത് ഡിജിറ്റൽ ക്ലാസുകൾ ജൂൺ ഒന്ന് മുതൽ
Open in App
Home
Video
Impact Shorts
Web Stories