കഴിഞ്ഞ ദിവസം കൊല്ലം കടയ്ക്കലിൽ ഏഴ് വയസുകാരിക്ക് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടി നിരീക്ഷണത്തിൽ തുടരുകയാണ്. രോഗത്തിന്‍റെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ലെന്നതാണ് വെല്ലുവിളി. മൂന്നാഴ്ചയിലേറെയായി തുടരുന്ന പനിയുമായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി.
ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ജന്തുക്കളിൽ നിന്ന് പടരുന്ന ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചത്. കന്നുകാലികൾക്ക് പുറമേ പൂച്ച പട്ടി എന്നിവയിൽ നിന്നും ബാക്ടീരിയ മനുഷ്യരിലേക്ക് പടരാം. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരില്ല. കുട്ടിയുടെ വീട്ടിലെ മറ്റുള്ളവര്‍ക്ക് പരിശോധന നടത്തിയെങ്കിലും ആര്‍ക്കും രോഗമില്ല. സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ പനി തടയാനുള്ള നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചിരുന്നത്.
advertisement