Also Read- കൃഷി സ്ഥലത്ത് ഇറങ്ങി മരം കുത്തി മറിച്ചിട്ടു; വൈദ്യുതിലൈൻ പൊട്ടിവീണ് ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു
ചിങ്കക്കല്ല് പുഴയിൽ നിന്നാണ് വനപാലകർ കാട്ടാന കുട്ടിയെ ഏറെ പണിപ്പെട്ട് രക്ഷപ്പെടുത്തിയത്. രണ്ട് മണിക്കൂറിലേറെ സമയമെടുത്തു കുട്ടിയാനയെ കര കയറ്റിയത്. ചിങ്കക്കല്ലിന് രണ്ട് കിലോമീറ്റർ താഴെ വള്ളിപ്പൂളയിൽ നിന്ന് ആണ് ആനക്കുട്ടിയെ രക്ഷപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയാണ് കാട്ടാനക്കുട്ടി ഒഴുക്കിൽപ്പെട്ടത്. ഒരു കിലോമീറ്ററിലേറെ ആനക്കുട്ടി പുഴയിലൂടെ ഒഴുകി. ശക്തമായ കുത്തൊഴുകുള്ള ചിങ്കക്കല്ല് പുഴയിൽ നിന്ന് സാഹസപ്പെട്ടാണ് കാട്ടാനക്കുട്ടിയെ കരക്കെത്തിച്ചത്.
advertisement
Also Read- അട്ടപ്പാടിയിൽ വായിൽ മുറിവേറ്റ നിലയിൽ കാട്ടാന; പരിക്കേറ്റത് ഷോളയാറിൽ വീടുകൾ തകർത്ത കൊമ്പൻ
കിലോമീറ്ററുകളോളം പാറക്കെട്ടുകളിലൂടെ ഒഴുകുന്ന ചിങ്കക്കല്ല് പുഴയിൽ പെട്ടാൽ രക്ഷപ്പെടുക എളുപ്പം അല്ല. ആനക്കുട്ടിക്ക് ഏകദേശം ഒരു മാസം പ്രായം തോന്നിക്കും. ആനക്കുട്ടിയെ പിന്നീട് ചിങ്കക്കല്ല് മലമുകളിൽ വനമേഖലയിൽ എത്തിച്ചു. മലയുടെ മുകൾ ഭാഗത്തായി ആനക്കൂട്ടത്തെ കണ്ടതിനെ തുടർന്നാണ് വിട്ടയച്ചതെന്ന് വനപാലകർ പറഞ്ഞു. ശക്തമായ കുത്തൊഴുക്കിൽപ്പെട്ടെങ്കിലും ആനക്കുട്ടിക്ക് പരിക്കുകളൊന്നും പറ്റിയിട്ടില്ല. വെള്ളത്തിൽ നിന്ന് കയറ്റിയ ആനക്കുട്ടി നടക്കാൻ കൂട്ടാക്കാത്തതിനാൽ ഗുഡ്സ് വാഹനത്തിൽ കയറ്റിയത് കാട്ടിലെത്തിച്ചത്.
രാത്രി രണ്ടരക്കാണ് ആനക്കുട്ടിയെ കാട്ടിൽ വിട്ട് വനപാലകർ നാട്ടിലേക്ക് മടങ്ങിയത്. സെക്ഷൻ ഫോറസ്റ്റർ യു സുരേഷ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.വി സനൂബ് കൃഷ്ണൻ,എസ് സനൽ കുമാർ, വാച്ചർമാരായ രാജ ഗോപാലൻ, നിർമലൻ എന്നിവരടങ്ങിയ സംഘമാണ് ആനക്കുട്ടിയെ രക്ഷപ്പെടുത്തിയത്
