കൃഷി സ്ഥലത്ത് ഇറങ്ങി മരം കുത്തി മറിച്ചിട്ടു; വൈദ്യുതിലൈൻ പൊട്ടിവീണ് ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു
പാടവരമ്പത്തുള്ള മരം കുത്തിമറിച്ചിട്ടതോടെ സമീപത്തെ വൈദ്യുതിലൈൻ പൊട്ടിവീണു

- News18 Malayalam
- Last Updated: September 8, 2020, 9:17 AM IST
മലമ്പുഴ: പാലക്കാട് വേനോലിയിൽ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു. വേനോലി പുളിയംമ്പറ്റയിലാണ് സംഭവം. ഇവിടെ നെൽവയലിലേയ്ക്കിറങ്ങിയ കാട്ടാന പാടവരമ്പത്തുള്ള മരം കുത്തിമറിച്ചിട്ടതോടെ സമീപത്തെ വൈദ്യുതിലൈൻ പൊട്ടിവീണു.
ഇതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ മേഖലയിൽ മാസങ്ങളായി കാട്ടാന ശല്യം തുടരുന്നുണ്ട്. കൃഷിസ്ഥലത്തേയ്ക്കും ജനവാസമേഖലയിലേക്കും ഇറങ്ങുന്ന കാട്ടാനയെ വനം വകുപ്പ് കാട്ടിലേക്ക് തിരികെ ഓടിയ്ക്കാറുണ്ടെങ്കിലും തുടർന്നും കാട്ടാനകൾ ഇറങ്ങുന്നത് പതിവാണ്.
കാട്ടാന ചരിഞ്ഞു കിടക്കുന്ന സ്ഥലത്ത് വൈദ്യുതിവേലിയുണ്ട്. വൈദ്യുതിലൈൻ വൈദ്യുതി വേലിയിലേയ്ക്ക് പൊട്ടിവീണതോടെയാണ് കാട്ടാന ചെരിഞ്ഞതെന്ന് വനം വകുപ്പ് അറിയിച്ചു.