TRENDING:

ഒരുകോടി വിലയുള്ള വീടും സ്ഥലവും വയോധികര്‍ക്ക് തണലൊരുക്കാന്‍  സിബിഐ മുൻ ഉദ്യോഗസ്ഥനും ഭാര്യയും വിട്ടുനല്‍കി

Last Updated:

വീടും വീട് നിന്നിരുന്ന 47 സെന്റ് സ്ഥലവുമാണ് വയോധികർക്ക് ഓര്‍ഫനേജ് നിര്‍മിക്കുന്നതിന് സൗജന്യമായി വിട്ടു നല്‍കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വയോധികർക്ക് ഓര്‍ഫനേജ് നിര്‍മിക്കുന്നതിന് വൻ വിലയുള്ള  വീടും ഭൂമിയും ദാനം ചെയ്ത് ആലപ്പുഴ സ്വദേശികളായ സിബിഐ മുന്‍ ഉദ്യോഗസ്ഥനും ഭാര്യയും. വീടും അത് നിന്നിരുന്ന 47 സെന്റ് സ്ഥലവുമാണ് സിബിഐയില്‍ നിന്ന് വിരമിച്ച എന്‍ സുരേന്ദ്രനും ഭാര്യ സതിയമ്മയും ചേര്‍ന്ന് സൗജന്യമായി വിട്ടു നല്‍കിയത്. ഏകദേശം ഒരു കോടി രൂപയോളം വിലമതിക്കുന്ന ഭൂമിയാണ് ഇവര്‍ പത്തനാപുരത്തെ ഗാന്ധിഭവന് ദാനമായി നല്‍കിയത്.
 പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

സിബിഐയില്‍ നിന്ന് അഡീഷണല്‍ സൂപ്രണ്ടായി വിരമിച്ചയാളാണ് എന്‍ സുരേന്ദ്രന്‍. അധ്യാപികയായി ജോലിയില്‍ നിന്ന് വിരമിച്ചതാണ് ഭാര്യ സതിയമ്മ. ആലപ്പുഴ ജില്ലയിലെ മുതുകുളം ചൂളത്തെരുവ് സ്വദേശികളാണ് ഇരുവരും.

സുരേന്ദ്രന്റെയും സതിയമ്മയുടെയും ഏറെ നാളത്തെ സ്വപ്‌നമായിരുന്നു വീടും സ്ഥലവും. എങ്കിലും വലിയൊരു പ്രവര്‍ത്തിക്കായി തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഇടം വിട്ടു നല്‍കാന്‍ തയ്യാറാകുകയായിരുന്നു ഇരുവരും. ഉപേക്ഷിക്കപ്പെട്ടവരും നിരാലംബരുമായ പ്രായമായ ആളുകള്‍ക്ക് വേണ്ടി ഇനി ഇവിടെ സുരക്ഷിത താവളമൊരുങ്ങും.

''ഞങ്ങളുടെ വീടും സ്ഥലും ഉള്‍പ്പെടുന്ന സ്വത്ത് പത്തനാപുരത്തെ ഗാന്ധിഭവന് സംഭാവന ചെയ്തിരിക്കുകയാണ്. ഉപേക്ഷിക്കപ്പെട്ടവരും പാവപ്പെട്ടവരുമായ വയോജനങ്ങളെ പാര്‍പ്പിക്കാനുള്ള സൗകര്യമാക്കി അത് മാറ്റും,'' ഓപ്പണ്‍ ഡൈജസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ സുരേന്ദ്രനും സതിയമ്മയും പറഞ്ഞു.

advertisement

''ഞങ്ങള്‍ക്ക് ജീവിതത്തില്‍ ആവശ്യത്തിലധികം അനുഗ്രഹം ലഭിച്ചിട്ടുണ്ട്. വീടും സ്ഥലവും ദാനം ചെയ്യുന്നതിലൂടെ അത് സമൂഹത്തിന് തിരികെ നല്‍കുകയാണ്. ഈ ലോകം ഉപേക്ഷിച്ച് നമ്മള്‍ പോകുന്നത് വെറും കൈയ്യോടെയാണെന്ന് എല്ലാവരെയും ഓര്‍മിപ്പിക്കുകയാണ്. മറ്റുള്ളവരുടെ ജീവിതത്തില്‍ നാം ചെലുത്തുന്ന സ്വാധീനമാണ് എല്ലാറ്റിലും പ്രധാനം", അദ്ദേഹം പറഞ്ഞു. 2012ലാണ് സുരേന്ദ്രന്‍ സിബിഐയില്‍ നിന്ന് വിരമിച്ചത്. ചൂളത്തെരുവില്‍ സ്ഥിരതാമസമാക്കിയ ഇരുവരും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.

സിബിഐയില്‍ ചേരുന്നതിന് മുമ്പ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായിരുന്നു സുരേന്ദ്രന്‍. അവിടെ 15 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം സിബിഐയില്‍ ചേരുന്നത്. പ്രശസ്തമായ നിരവധി കേസുകളില്‍ ഭാഗമായിരുന്ന അദ്ദേഹം മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള സ്വര്‍ണ മെഡലും നേടിയിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഓര്‍ഫനേജില്‍ താമസിക്കുന്നവരുടെ ശാരീരികവും മാനസികവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തിലായിരിക്കും ഇവിടെ അന്തരീക്ഷം ഒരുക്കുകയെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒരുകോടി വിലയുള്ള വീടും സ്ഥലവും വയോധികര്‍ക്ക് തണലൊരുക്കാന്‍  സിബിഐ മുൻ ഉദ്യോഗസ്ഥനും ഭാര്യയും വിട്ടുനല്‍കി
Open in App
Home
Video
Impact Shorts
Web Stories