കർശനമായ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ശബരിമല സ്വർണക്കൊള്ളക്കേസിൽ ജാമ്യം ലഭിച്ച് ജയിലിന് പുറത്തിറങ്ങുന്ന ആദ്യ പ്രതിയാണ് മുരാരി ബാബു. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നുവെങ്കിലും കട്ടിളപ്പാളി കേസിൽ 90 ദിവസം തികയാത്തതിനാൽ അദ്ദേഹം ഇപ്പോഴും റിമാൻഡിൽ തുടരുകയാണ്.
അതേസമയം, മറ്റൊരു പ്രതിയായ തന്ത്രി കണ്ഠര് രാജീവരുടെ റിമാൻഡ് കാലാവധി കോടതി 14 ദിവസം കൂടി നീട്ടി. തന്ത്രിയുടെ ജാമ്യാപേക്ഷ കോടതി ജനുവരി 28ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസുവിന് നേരത്തെ തിരിച്ചടി നേരിട്ടിരുന്നു. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളുകയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
advertisement
Summary: The Kollam Vigilance Court has granted bail to Murari Babu, the former Administrative Officer of the Devaswom Board, who was in remand in connection with the Sabarimala gold theft case. The bail was granted after he completed 90 days in custody. Murari Babu had submitted bail applications in two separate cases related to the gold plating of the Dwarapalaka (guardian deity) statues and the door frames (Kattilappali) at Sabarimala.
