ആർ.എസ്.എസ്സിൽ പ്രവർത്തിക്കുന്നവർ ഇന്ത്യയിലെ പൗരന്മാരാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്‍റെ നയങ്ങൾ നടപ്പാക്കുകയാണ് ഉദ്യോഗസ്ഥരുടെ ചുമതലയെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തെയും ജേക്കബ് തോമസ് വിമർശിച്ചു.
ഇന്ത്യയെ ഇന്ത്യയല്ലാതാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ തടയാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. പൊലീസുകാർ ആർ എസ് എസിന് വിവരങ്ങൾ ചോർത്തിയെന്ന് ആക്ഷേപിക്കുന്നു. ആർ എസ് എസ് എന്താ ഇന്ത്യക്കാരുടെ സംഘടനയല്ലേയെന്നും ജേക്കബ് തോമസ് ചോദിച്ചു.
കുത്തുകേസ് പ്രതിയുടെ വീട്ടില്‍ ഉത്തരക്കടലാസ്; സര്‍വകലാശാല മൂന്നംഗ ഉപസമിതിയെ നിയോഗിച്ചു
advertisement
ആർ.എസ്.എസുമായി തനിക്ക് നേരത്തെയും ബന്ധമുണ്ട്. കഴിഞ്ഞ വർഷം ഡൽഹിയിൽ ആർ.എസ്.എസ്.യോഗത്തിൽ പങ്കെടുത്തു. ഈ വർഷം ശബരിമലയിലും പ്രയാഗിലെ കുംഭമേളയിലും പോയിരുന്നു. ഇപ്പോൾ സമയം ഉള്ളതുകൊണ്ടാണ് കൂടുതൽ സജീവമായത്. തെരഞ്ഞെടുപ്പ് മത്സരത്തെക്കുറിച്ച് ഇപ്പോൾ ചിന്തിച്ചിട്ടില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. ആർ എസ് എസ് പ്രാന്തീയ വിദ്യാർത്ഥി പ്രമുഖ് വത്സൻ തില്ലങ്കേരിയും ആർ എസ് എസ് കൊച്ചി മഹാനഗരം സഹ സംഘചാലക് പ്രൊഫ് അച്യുതൻ കൃഷ്ണമൂർത്തിയും പങ്കെടുത്തു.
ആർ.എസ്.എസ്.യോഗത്തിൽ പങ്കെടുത്തതിന് ഇനിയും നടപടിയുണ്ടാകുമോ എന്ന ചോദ്യത്തോട് ജേക്കബ് തോമസ് ഇങ്ങനെയാണ് പ്രതികരിച്ചത്- രാഷട്ര നിർമ്മാണത്തിൽ പങ്കെടുക്കുന്നവർക്ക് ധൈര്യവും കരുത്തും വേണം. പരിപാടിക്കു ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഇങ്ങനെ പറഞ്ഞത്.