പുതുതായി അഭിഭാഷകരാവാനെത്തിയ 270 പേരില്‍ എണ്‍പത്തിയൊന്നാമനായാണ് ടി.പി.സെന്‍കുമാര്‍ പ്രതിജ്ഞ ചൊല്ലിയത്. അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ പൊലീസ് ജോലിക്കിടെ മുൻകരുതലായാണ് 1994ൽ എല്‍.എല്‍.ബിയെടുത്തത്. പൊതുജീവിതത്തിന്‍റെ ഭാഗമായി ഇനി അഭിഭാഷകവൃത്തി ഒപ്പമുണ്ടാവും.
ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനെയും സഹോദരനെയും വെടിവെച്ചുകൊന്നു
ട്രാൻസ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ സ്വയം കേസുവാദിച്ച പരിചയമുണ്ടെന്നും സെൻകുമാർ പറഞ്ഞു. ശബരിമല പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് നൂറിനടുത്ത് കേസുകളാണ് സെന്‍കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.
രണ്ടു മാസത്തിനുള്ളില്‍ ഹൈകോടതിയിൽ ഹാജരായി തുടങ്ങും. ഭരണഘടനാ കേസുകളിലാണ് താല്‍പ്പര്യം. കുറ്റാന്വേഷണ രംഗത്ത് പരിചയമുള്ളതു കൊണ്ട് ക്രിമിനല്‍ കേസുകൾ ഒഴിവാക്കില്ലെന്നും സെൻകുമാർ പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 18, 2019 4:09 PM IST