ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനെയും സഹോദരനെയും വെടിവെച്ചുകൊന്നു
Last Updated:
പൊലീസ് അന്വഷണം തുടങ്ങി
ലഖ്നൗ: ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനെയും സഹോദരനെയും വെടിവെച്ചുകൊന്നു. സഹാരൻപൂരിലാണ് സംഭവം. ദൈനിക് ജാഗരൺ പത്രത്തിലെ മാധ്യമപ്രവർത്തകൻ ആശിഷ് ജൻവാനിയും ഇയാളുടെ സഹാദരൻ അശുദോഷും വെടിവെപ്പിൽ തത്സമയം കൊല്ലപ്പെട്ടു.
കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന മാധവനഗറിലാണ് സംഭവം. പശുവിന്റെ ചാണകവും മാലിന്യവും വീട്ടിനടുത്ത് നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സംഘവുമായി സഹോദരങ്ങൾ തർക്കത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതേ തുടർന്ന് ആശിഷിന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം വെടിയുതിർക്കുകയായിരുന്നു. സംഘത്തിൽ രണ്ടോ മൂന്നോ പേരുണ്ടായിരുന്നതായാണ് വിവരം.
Journalist Ashish Janwani and his brother shot dead by unidentified assailants in Saharanpur. Police begin investigation. pic.twitter.com/NsWtcrDhxO
— ANI UP (@ANINewsUP) August 18, 2019
advertisement
Location :
First Published :
August 18, 2019 3:09 PM IST