TRENDING:

സ്വർണക്കടത്ത്: ഹൈക്കോടതി മുന്‍ ജഡ്ജി NIA നിരീക്ഷണത്തിൽ; ജില്ല വിട്ടുപോകരുതെന്ന് നിർദേശം

Last Updated:

വിദേശത്തു നിന്നും അനധിക‌ൃതമായി ഉണ്ടായിട്ടുളള ഫണ്ടിങ്ങുമായി ബന്ധപ്പെട്ടാണ് അന്വേഷണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കേരളാ ഹൈക്കോടതിയിലെ ഒരു മുന്‍ ജഡ്ജി തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഐഎ സംഘത്തിന്റെ നിരീക്ഷണത്തിൽ. ഇദ്ദേഹത്തോട് എറണാകുളം ജില്ല വിട്ടുപോകരുതെന്ന് എൻഐഎ നിർദേശം നൽകി. വിദേശത്തു നിന്നും അനധിക‌ൃതമായി ഉണ്ടായിട്ടുളള ഫണ്ടിങ്ങുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
advertisement

എറണാകുളം ജില്ലയിലെ ഒരു സ്കൂളിന്‍റെ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് സൂചന. മുന്‍ ജഡ്ജിയായ ഇദ്ദേഹം കൂടി അംഗമായ ട്രസ്റ്റാണ് സ്കൂളിന്റെ നിയന്ത്രണം. സ്കൂളിന് വഴിവിട്ട ആനുകൂല്യത്തിന് സഹായം നൽകിയെന്ന സംശയത്തെ തുടർന്നാണ് അന്വേഷണം ട്രസ്റ്റിലേക്ക് നീങ്ങിയത്. ഈ സ്കൂളിനു വേണ്ടിയുള്ള സാമ്പത്തിക ഇടപാടുകളുടെ അന്വേഷണവും നടപടിയിലേക്കു നയിച്ചു. ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവിനെ കൊൽക്കത്തയിലെ സ്വർണ മാഫിയയിലെ കണ്ണി എന്ന സംശയത്തിൽ എൻഐഎ കസ്റ്റഡിയിലെടുത്തിരുന്നു.

TRENDING:കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു[NEWS]Covid 19| ഏറ്റവുമധികം രോഗബാധിതരുള്ള ദിനം; സംസ്ഥാനത്ത് ഇന്ന് 1169 പേർക്ക് കോവിഡ്[NEWS]'കോവിഡ് ബാധിച്ചയാൾക്ക് ഗന്ധം അറിയാനുള്ള കഴിവ് നഷ്ടമാകുന്നത് എന്തുകൊണ്ട്? ഉത്തരവുമായി ഗവേഷകർ[NEWS]

advertisement

ഈ ജഡ്ജി സർവീസിലായിരുന്ന വേളയിൽ ചില കേസുകളില്‍ പക്ഷപാതം കാണിച്ചെന്ന ആരോപണവും ഉയർന്നിരുന്നു. അന്ന് വിവാദമായ ഒരു വമ്പൻ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ തീർപ്പ് കൽപ്പിച്ചതിനെ തുടർന്നായിരുന്നു ഈ ആരോപണം ഉയര്‍ന്നത്. സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുത്ത ശേഷം വിദേശഫണ്ടിങ്ങുമായി ബന്ധപ്പെട്ടു നടത്തിയ പരിശോധനകളാണ് ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളെ  സംശയത്തിന്റെ നിഴലിലാക്കിയത്.

സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവായിരുന്ന ഇദ്ദേഹം ജില്ലയിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഭരണത്തിൽ പങ്കാളിയുമായിരുന്നിട്ടുണ്ട്. ജഡ്ജിയാവുന്നതിന‌ു മുൻപ് ഒന്നിലേറെ തവണ സർക്കാർ അഭിഭാഷകനായിരുന്ന ഇദ്ദേഹം വിരമിച്ചതിനു ശേഷം കൊച്ചി നഗരത്തില്‍ തന്നെയാണ് താമസം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സ്വർണക്കടത്തിന് പിന്നിൽ ഹവാല, കള്ളപ്പണ ഇടപാടുകൾ ഉണ്ടെന്നും ഭീകര ബന്ധമുള്ളതായി സംശയമുണ്ടെന്നുമുള്ള തരത്തിലാണ് എൻഐഎ അന്വേഷണം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്വർണക്കടത്ത്: ഹൈക്കോടതി മുന്‍ ജഡ്ജി NIA നിരീക്ഷണത്തിൽ; ജില്ല വിട്ടുപോകരുതെന്ന് നിർദേശം
Open in App
Home
Video
Impact Shorts
Web Stories