കോവിഡ് ബാധിച്ചയാൾക്ക് ഗന്ധം അറിയാനുള്ള കഴിവ് നഷ്ടമാകുന്നത് എന്തുകൊണ്ട്? ഉത്തരവുമായി ഗവേഷകർ

40 ശതമാനത്തോളം വൈറൽ രോഗങ്ങളിലും കണ്ടുവരുന്ന പ്രധാന ലക്ഷണമാണ് ഘ്രാണ ശക്തികുറവ്.

News18 Malayalam | news18-malayalam
Updated: August 2, 2020, 1:14 PM IST
കോവിഡ് ബാധിച്ചയാൾക്ക് ഗന്ധം അറിയാനുള്ള കഴിവ് നഷ്ടമാകുന്നത് എന്തുകൊണ്ട്? ഉത്തരവുമായി ഗവേഷകർ
news18
  • Share this:
കോവിഡ് ബാധിച്ചയാൾ നേരിടുന്ന പ്രധാന ബുദ്ധിമുട്ടുകളിലൊന്നാണ് ഘ്രാണശക്തി നഷ്ടമാകൽ. കൊറോണ വൈറസ് ബാധയേറ്റയാൾക്ക് ഗന്ധം അറിയാൻ സാധിക്കാതെ ആകുന്ന അവസ്ഥ. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഇതിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഹാർവാർഡ് സർവകലാശാലയിലെ ഗവേഷകർ.

കോവി‍ഡ് ബാധയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണിത്. എന്നാൽ എന്തുകൊണ്ടാണ് ഗന്ധം അറിയാൻ സാധിക്കാത്തത് എന്നതിന് വൈദ്യശാസ്ത്രത്തിന് ഉത്തരമില്ലായിരുന്നു. ഇതേതുടർന്നാണ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ പഠനം നടത്തിയത്.

കോവിഡ് ബാധിച്ചവരിൽ മിക്കവരിലും തുടക്കത്തിൽ തന്നെ മണവും രുചിയും തിരിച്ചറിയാനുള്ള കഴിവ് നഷ്ടമാകുന്നുണ്ട്. രോഗം ഭേദമാകുന്നതോടെ ഈ ശേഷി തിരിച്ചു കിട്ടുകയും ചെയ്യും.

മൂക്കിനുള്ളിൽ ഏറ്റവും ഉപരി ഭാഗത്തുള്ള ശ്ലേഷ്മ സ്തരത്തിലാണ് ഗന്ധം അറിയുന്നതിനുള്ള സംവേദന കോശങ്ങൾ സ്ഥിതിചെയ്യുന്നത്. ജലദോഷം വരുമ്പോൾ ഇത്തരത്തിൽ ഗന്ധം അറിയാൻ സാധിക്കാത്ത അവസ്ഥ എല്ലാവരിലും ഉണ്ടാകുന്നതാണ്. 40 ശതമാനത്തോളം വൈറൽ രോഗങ്ങളിലും കണ്ടുവരുന്ന പ്രധാന ലക്ഷണമാണ് ഘ്രാണ ശക്തികുറവ്.

സമാന അവസ്ഥ തന്നെയാണ് കോവിഡ് ബാധിക്കുമ്പോഴും സംഭവിക്കുന്നത്. കൊറോണ വൈറസ് മൂക്കിനുള്ളിൽ ഉയർന്ന തോതിൽ കാണപ്പെടാറുണ്ട്.
TRENDING:അങ്ങനെ ഒരു അവസ്ഥയിൽ സുശാന്തിനെ കാണാൻ ആഗ്രഹിച്ചിരുന്നില്ല; അന്ത്യകർമത്തിന് എത്താത്തതിനെ കുറിച്ച് അങ്കിത[NEWS]കൊറോണ കറിയും മാസ്ക് നാനും; പുതിയ കാലത്ത് പുതിയ വിഭവവുമായി റസ്റ്റോറന്റ്[NEWS]പ്രതിയുമായി ബന്ധം; പൊലീസ് അസോസിയേഷൻ നേതാവിനെതിരെ അന്വേഷണം വേണമെന്ന് ഡിഐജി[NEWS]

പുതിയ കണ്ടെത്തൽ അനുസരിച്ച്, നോവൽ കൊറോണ വൈറസ് രോഗിയുടെ ഗന്ധം അറിയാനുള്ള ശേഷിയെ നേരിട്ട് ബാധിക്കുന്നില്ലെന്നാണ്. അനുബന്ധ കോശങ്ങളെയാണ് വൈറസ് ബാധിക്കുന്നത്. അതിനാൽ തന്നെ രോഗം ഭേദമാകുന്നതോടെ ഘ്രാണശേഷി രോഗിക്ക് തിരിച്ചു കിട്ടുകയും ചെയ്യും. ന്യൂറോളജിക്കൽ അണുബാധയേക്കാൾ ഘ്രാണ സെൻസറി ന്യൂറോണുകളിലാണ് വൈറസ് മാറ്റങ്ങളുണ്ടാക്കുന്നത്.

“ഞങ്ങളുടെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് കൊറോണ വൈറസ് രോഗികളിലെ ഗന്ധം മാറ്റുന്നത് ന്യൂറോണുകളെ നേരിട്ട് ബാധിക്കുന്നതിലൂടെയല്ല, മറിച്ച് കോശങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നതിലൂടെയാണ്,” ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ബ്ലാവത്നിക് ഇൻസ്റ്റിറ്റ്യൂട്ടിലെ ന്യൂറോബയോളജി അസോസിയേറ്റ് പ്രൊഫസർ സന്ദീപ് റോബർട്ട് ദത്ത പറഞ്ഞു.

അതേമസയം, കണ്ടെത്തിൽ സ്ഥിരീകരിക്കുന്നതിന് കൂടുതൽ പഠനങ്ങളും തെളിവുകളും ആവശ്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
Published by: Naseeba TC
First published: August 2, 2020, 1:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading