TRENDING:

സിവി പത്മരാജൻ അന്തരിച്ചു;ഓർമയാകുന്നത് മുൻ കെപിസിസി പ്രസിഡന്റും മുൻ മന്ത്രിയുമായ സൗമ്യമുഖം

Last Updated:

കെ കരുണാകരൻ എ.കെ ആന്റണി എന്നിവരുടെ മന്ത്രിസഭകളിൽ അംഗമായിരുന്നു

advertisement
മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയും മുൻ കെപിസിസി അധ്യക്ഷനുമായ സി വി പത്മരാജൻ (94) അന്തരിച്ചു. കെ കരുണാകരൻ എ.കെ ആന്റണി എന്നിവരുടെ മന്ത്രിസഭകളിൽ അംഗമായിരുന്നു.
News18
News18
advertisement

കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവൻ കോൺഗ്രസിന് സമ്മാനിച്ചത് സി വി പത്മരാജന്റെ കാലത്താണ്. 1982 ല്‍ ചാത്തന്നൂരില്‍ നിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മന്ത്രിയായി.

മന്ത്രിസ്ഥാനം രാജിവച്ചാണ് 83 ല്‍ കെപിസിസി അധ്യക്ഷനായത്. മിച്ച ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി. കെ കരുണാകരന്‍ ചികില്‍സയ്ക്ക് വിദേശത്ത് പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതലയും വഹിച്ചു.

ഇന്ദിരാ കോണ്‍ഗ്രസിലെ ഐയോട് ആദ്യം അടുത്തിരുന്നുവെങ്കിലും പിന്നീട് ഏത് ഗ്രൂപ്പാണെന്ന് തിരിച്ചറിയാകാത്ത വിധം സിവി പത്മരാജന്‍ കോണ്‍ഗ്രസിന്റെ സൗമ്യ മുഖമായി മാറി.

advertisement

കൊല്ലം ജില്ലയിലെ പരവൂരിൽ കെ.വേലു വൈദ്യന്റെയും തങ്കമ്മയുടെയും മകനായി 1931 ജൂലൈ 22 ന് ജനിച്ചു. അഖില തിരുവിതാംകൂർ വിദ്യാർത്ഥി കോൺഗ്രസ്സിലൂടെ സ്വാതന്ത്ര്യ സമര രംഗത്ത് സജീവമായി.

അധ്യാപകനായാണ് ജീവിതം തുടങ്ങിയത് എങ്കിലും ബി.എ, ബി.എൽ ബിരുദങ്ങൾ നേടി.1973 മുതൽ 1979 വരെ കൊല്ലം ജില്ലയിൽ അഭിഭാഷകനായും ഗവ. പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻറായാണ് രാഷ്ട്രീയ പ്രവേശനം. കൊല്ലം ഡിസിസിയുടെ വൈസ് പ്രസിഡൻറായും, പ്രസിഡൻറായും പ്രവർത്തിച്ചു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിവി പത്മരാജൻ അന്തരിച്ചു;ഓർമയാകുന്നത് മുൻ കെപിസിസി പ്രസിഡന്റും മുൻ മന്ത്രിയുമായ സൗമ്യമുഖം
Open in App
Home
Video
Impact Shorts
Web Stories