"എനിക്ക് ആരെയും ഭയമില്ല. എന്റെ പ്രവർത്തകരും ആരെയും ഭയപ്പെടേണ്ട കാര്യമില്ല.അതാണ് എൻറെ ശൈലി.എന്നെ കേസിൽ കുടുക്കാനും ജയിലിൽ അടയ്ക്കാനും നോക്കിയവരുണ്ട് .നെഞ്ച് അളവ് 56 ഇഞ്ച് ഉള്ളവരോടും ഇരട്ടചങ്കുള്ളവരോടും നോ കോംപ്രമൈസ് എന്നുതന്നെയാണ് നിലപാട്" കെ സുധാകരൻ പറഞ്ഞു.
തന്റെ കാലയളവിൽ നേട്ടം മാത്രമേ ഉണ്ടായിട്ടുള്ളു എന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ 18 സീറ്റുകൾ നേടിയെന്നും കോൺഗ്രസിന്റെ അടിത്തറ ശക്തമാണെന്ന് ഉപതെരഞ്ഞെടുപ്പുകൾ തെളിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പസുകളിൽ കെഎസ്‌യു തിരിച്ചുവന്നു.എല്ലാ തലത്തിലും സംഘടനയെ ചലിപ്പിക്കാൻ കഴിഞ്ഞു.സെമി കേഡർ സംവിധാനമായി പാർട്ടിയെ മാറ്റി.ഇന്ന് ഗ്രൂപ്പുകൾ പാർട്ടയിൽ ഇല്ലെന്നും ഗ്രൂപ്പ് കലാപങ്ങൾ ഇല്ലാതായെന്നും സുധാകരൻ പറഞ്ഞു.
advertisement
പ്രതിസന്ധിഘട്ടത്തിൽ രാഹുൽഗാന്ധി ചേർത്തുനിർത്തിയെന്നും. വരും നാളുകൾ വിശ്രമരഹിതമായ പ്രവർത്തനത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.
സണ്ണി ജോസഫ് തന്റെ സ്വന്തം സഹോദരനാണെന്നും മികച്ച ഒരു ടീമിനെ സണ്ണി ജോസഫിന് നൽകിയിട്ടുണ്ടെന്നും യുവത്വത്തിന്റെ തിളക്കുന്ന രക്തമുള്ള ടീമാണതെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.