TRENDING:

MM Mani | 'ചാക്കോ മാഷിന്റെ 51 പവനില്‍ മുക്കിക്കളയാന്‍ ശ്രമിച്ച നമ്മുടെ സ്വന്തം ഡയമണ്ട് നെക്ലസ്'; റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് എം എം മണി

Last Updated:

റിപ്പബ്ലിക് ദിന പരേഡില്‍ നിന്നൊഴിവാക്കിയ കേരളത്തിന്റെ ഫ്ളോട്ട് ഷെയര്‍ ചെയ്താണ് എംഎം മണിയുടെ റിപ്പബ്ലിക്ക് പോസ്റ്റ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റിപ്പബ്ലിക് ദിനാശംസകള്‍ (Republic day wishes) നേര്‍ന്ന് മുന്‍ മന്ത്രിയും എംഎല്‍എയുമായ എംഎം മണി (MM Mani). ചാക്കോ മാഷിന്റെ 51 പവനില്‍ മുക്കിക്കളയാന്‍ ശ്രമിച്ച നമ്മുടെ സ്വന്തം നെക്ലസ് എന്ന അടിക്കുറിപ്പോടെയാണ് മുന്‍ മന്ത്രിയുടെ റിപ്പബ്ലിക്ക് ദിനാശംസകള്‍ പങ്കുവെച്ചിരിക്കുന്നത്.
advertisement

റിപ്പബ്ലിക് ദിന പരേഡില്‍ നിന്നൊഴിവാക്കിയ കേരളത്തിന്റെ ഫ്ളോട്ട് ഷെയര്‍ ചെയ്താണ് എംഎം മണിയുടെ റിപ്പബ്ലിക്ക് പോസ്റ്റ്. ജഡായുപ്പാറയുടെയും ശ്രീനാരായണഗുരുവിന്റെയും ടാബ്ലോയായിരുന്നു കേരളം നല്‍കിയിരുന്നത്.

എന്നാല്‍ കേരളത്തിന്റെ ടാബ്ലോ പരേഡില്‍ നിന്നൊഴിവാക്കിയത് വലിയ വിവാദമായിരുന്നു. ഗുരുവിന് പകരം ശ്രീ ശങ്കരാചാര്യന്റെ ദൃശ്യം വേണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്നാണ് ഒഴിവാക്കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചു. എന്നാല്‍ നിലവാരമില്ലാത്തതിനാലാണ് ഒഴിവാക്കിയതെന്നാണ് കേന്ദ്രത്തിന്റെ വാദം. തമിഴ്നാടിന്റെ ടാബ്ലോയും കേന്ദ്രം ഒഴിവാക്കിയിരുന്നു.

advertisement

Also Read - 'കോവിഡിനെ രാജ്യം ശക്തമായി നേരിട്ടു'; ലോകത്തെ തന്നെ വലിയ വാക്സിൻ ഡ്രൈവ് നടത്തിയെന്ന് ഗവർണർ

മലയാളം വാർത്തകൾ/ വാർത്ത/Kerala/
MM Mani | 'ചാക്കോ മാഷിന്റെ 51 പവനില്‍ മുക്കിക്കളയാന്‍ ശ്രമിച്ച നമ്മുടെ സ്വന്തം ഡയമണ്ട് നെക്ലസ്'; റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് എം എം മണി
Open in App
Home
Video
Impact Shorts
Web Stories