Republic Day | 'കോവിഡിനെ രാജ്യം ശക്തമായി നേരിട്ടു'; ലോകത്തെ തന്നെ വലിയ വാക്സിൻ ഡ്രൈവ് നടത്തിയെന്ന് ഗവർണർ

Last Updated:

രാജ്യത്തിന്റെ പല സ്വപ്‌നങ്ങളും യാഥാര്‍ഥ്യമാക്കുന്നതില്‍ കേരളം പ്രധാന പങ്ക് വഹിച്ചുവെന്ന് ഗവര്‍ണര്‍ പറഞ്ഞു

Governor
Governor
തിരുവനന്തപുരം: കോവിഡിനെ രാജ്യം ശക്തമായി നേരിട്ടുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Governer Arif Muhammed Khan). റിപ്പബ്ലിക് ദിനത്തില്‍ (Republic Day) തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലോകത്തെ തന്നെ വലിയ വാക്സിൻ ഡ്രൈവാണ് രാജ്യത്ത് നടത്തിയെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിൽ കേരളത്തെ ഗവർണർ പ്രശംസിക്കുകയും ചെയ്തു. രാജ്യത്തിന്റെ പല സ്വപ്‌നങ്ങളും യാഥാര്‍ഥ്യമാക്കുന്നതില്‍ കേരളം പ്രധാന പങ്ക് വഹിച്ചുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിലും കണക്ടിവിറ്റിയിലും ശക്തമായ വളര്‍ച്ചയാണ് കേരളം കൈവരിച്ചത്. സദ് ഭരണ സൂചികയില്‍ രാജ്യത്ത് അഞ്ചാം റാങ്കും തെക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നാം റാങ്കും കേരളം നേടിയെന്നും ഗവര്‍ണര്‍ പറഞ്ഞു.
സ്ത്രീധനത്തിനെതിരെ ഗവർണർ പരാമർശം നടത്തി. സ്ത്രീധന പീഡനങ്ങൾ പരിഗണിക്കുന്നതിന് പ്രത്യേക കോടതികൾ എന്നത് സ്ത്രീധനമെന്ന പൈശാചികതയെ തടയും. ലിംഗസമത്വം അനിവാര്യം. വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കണമെന്നും ഗവർണർ പറഞ്ഞു.
ഗവര്‍ണര്‍ വിവിധ സേനാ വിഭാഗങ്ങളുടെയും, എന്‍.സി.സി യുടെയും അഭിവാദ്യം സ്വീകരിച്ചു. വ്യോമസേനയുടെ ആഭിമുഖ്യത്തിൽ ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തും. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ ചടങ്ങില്‍ ധനമന്ത്രി കെ. എന്‍. ബാലഗോപാലാണ് മുഖ്യതിഥിയായി പങ്കെടുത്തത്. കോവിഡ്19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രവേശനം അനുവദിച്ചിട്ടില്ല.
advertisement
ജില്ലകളില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ മന്ത്രിമാര്‍ അഭിവാദ്യം സ്വീകരിച്ചു. കൊല്ലത്ത് ജെ. ചിഞ്ചുറാണിയും പത്തനംതിട്ടയില്‍ അഡ്വ. ആന്റണിരാജുവും ആലപ്പുഴയില്‍ പി. പ്രസാദും കോട്ടയത്ത് വി. എന്‍. വാസവനും ഇടുക്കിയില്‍ റോഷി അഗസ്റ്റിനും എറണാകുളത്ത് പി. രാജീവും തൃശൂരില്‍ കെ. രാധാകൃഷ്ണനും പാലക്കാട് കെ. കൃഷ്ണന്‍കുട്ടിയും മലപ്പുറത്ത് കെ. രാജനും കോഴിക്കോട് അഡ്വ. പി. എ. മുഹമ്മദ് റിയാസും വയനാട് അബ്ദുറഹിമാനും കണ്ണൂരില്‍ എം. വി. ഗോവിന്ദന്‍ മാസ്റ്ററും കാസര്‍കോട് അഹമ്മദ് ദേവര്‍കോവിലും അഭിവാദ്യം സ്വീകരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Republic Day | 'കോവിഡിനെ രാജ്യം ശക്തമായി നേരിട്ടു'; ലോകത്തെ തന്നെ വലിയ വാക്സിൻ ഡ്രൈവ് നടത്തിയെന്ന് ഗവർണർ
Next Article
advertisement
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
  • മമ്മൂട്ടി ഇപ്പോഴും ചെറുപ്പക്കാരോട് മത്സരിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രകാശ് രാജ് പറഞ്ഞു.

  • മമ്മൂട്ടിയുടെ സൂക്ഷ്മ പ്രകടനങ്ങൾ ഇന്നത്തെ യുവതലമുറ കണ്ടു മനസ്സിലാക്കേണ്ടതാണ്.

  • 128 സിനിമകളെ വിലയിരുത്തിയ പ്രകാശ് രാജ്, പത്ത് ശതമാനം സിനിമകൾ മാത്രമാണ് മികവ് പുലർത്തിയതെന്ന് പറഞ്ഞു.

View All
advertisement