ഇടത് സംഘടനാ നേതാവായ നന്ദകുമാർ മുൻ അഡീഷണൽ സെക്രട്ടറിയാണ്. തന്റെ കമന്റ് ഉമ്മൻ ചാണ്ടിയുടെ മകൾക്ക് അപമാനമായി പോയതിൽ ഖേദിക്കുന്നുവെന്നും ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിക്കാനോ, സ്ത്രീത്വത്തെ അപമാനിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്ന് ഇയാളുടെ പോസ്റ്റിൽ പറയുന്നു. അറിയാതെ സംഭവിച്ചു പോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്നും പറയുന്നു.
Also Read- സൈബർ ആക്രമണം: അച്ചു ഉമ്മൻ വനിതാ കമ്മീഷനിലും പൊലീസിലും പരാതി നൽകി
കഴിഞ്ഞ ദിവസമാണ് സൈബർ ആക്രമങ്ങൾക്കെതിരെ അച്ചു ഉമ്മൻ പരാതി നൽകിയത്. സമൂഹ മാധ്യമങ്ങളിലൂടെയും പാർട്ടി പ്രചാരണ വേദികളിലൂടെയും വ്യക്തിഹത്യ ചെയ്യാനും സ്ത്രീത്വത്തെ അപമാനിക്കാനുള്ള ശ്രമത്തിനെതിരെയാണ് അച്ചു ഉമ്മൻ നിയമ നടപടികളുമായി രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കുന്ന സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോഗസ്ഥനെതിരെ വനിതാ കമ്മീഷനിലും, സൈബർ സെല്ലിലും, തിരുവനന്തപുരം പൂജപ്പുര പോലീസ് സ്റ്റേഷനിലും അച്ചു ഉമ്മൻ തെളിവ് സഹിതം പരാതി നൽകിയിരുന്നു.
advertisement