TRENDING:

തെരുവുനായ കുറുകെ ചാടി സംസ്ഥാനത്ത് നാല് അപകടം; അഞ്ച് പേർക്ക് പരിക്ക്

Last Updated:

കൊല്ലം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് അപകടങ്ങളുണ്ടായത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ കാരണം നിരവധി അപകടങ്ങൾ. തിങ്കളാഴ്ച വിവിധയിടങ്ങളിൽ നായ കുറുകെ ചാടി അഞ്ച് പേർക്കാണ് പരിക്കേറ്റത്. കൊല്ലം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് അപകടങ്ങളുണ്ടായത്. കൊല്ലത്ത് കൊട്ടാരക്കര സ്വദേശിനി കവിതയാണ് അപകടത്തിൽ പെട്ടത്. സ്കൂട്ടറിന് കുറുകേ നായ ചാടി യുവതിയുടെ കാലൊടിഞ്ഞു.
advertisement

കായംകുളം രണ്ടാംകുറ്റിയിലാണ് മറ്റൊരു അപകടമുണ്ടായത്. ഓട്ടോയ്ക്ക് കുറുകേ തെരുവുനായ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. കറ്റാനം സ്വദേശി രാജപ്പനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Also Read- പേ വിഷ ബാധയേറ്റ നായ്ക്കളേയും അക്രമകാരികളായ നായ്ക്കളേയും കൊല്ലാൻ അനുമതി തേടും: മന്ത്രി എംബി രാജേഷ്

വൈക്കത്ത് തെരുവുനായ സ്‌കൂട്ടറിന് കുറുകേചാടിയുണ്ടായ അപകടത്തില്‍ യുവ അഭിഭാഷകന്റെ രണ്ട് പല്ല് നഷ്ടമായി. മടിയത്തറ അഭയയില്‍ കാര്‍ത്തിക് ശാരംഗ(26)നാണ് പരിക്കേറ്റത്. നായ കുറുകേചാടിയതോടെ കാര്‍ത്തിക്കും സ്‌കൂട്ടറും നിലത്തുവീഴുകയായിരുന്നു. കാർത്തിക്കിന്റെ വലതുകാല്‍മുട്ടിനും കൈകള്‍ക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്. യുവാവിനെ മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

advertisement

Also Read- അട്ടപ്പാടിയിൽ മൂന്നുവയസ്സുകാരനെ കടിച്ച തെരുവു നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

കോഴിക്കോട് അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്കിന് കുറുകേ തെരുവുനായ ചാടുകയായിരുന്നു. ഇരുവരും ബൈക്കിൽ നിന്ന് മറിഞ്ഞുവീണു. പേരാമ്പ്ര സ്വദേശി മല്ലിക, മകന്‍ രജില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റു. ബൈക്കിന്റെ പിറകില്‍നിന്ന് വീണ മല്ലികയ്ക്ക് തലയ്ക്കാണ് പരിക്കേറ്റത്. കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, പാലക്കാട് അട്ടപ്പാടിയിൽ തിരുവോണ ദിവസം മൂന്നു വയസ്സുകാരനെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ ചത്ത നായയുടെ സാമ്പിൾ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. പാലക്കാട് ആര്‍.ഡി.ഡി.എല്‍. ലാബിലാണ് പരിശോധന നടത്തിയത്. അമ്മയ്ക്കൊപ്പം വീടിന്റെ മുറ്റത്ത് നിൽക്കുമ്പോഴായിരുന്നു കുട്ടിയെ നായ കടിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തെരുവുനായ കുറുകെ ചാടി സംസ്ഥാനത്ത് നാല് അപകടം; അഞ്ച് പേർക്ക് പരിക്ക്
Open in App
Home
Video
Impact Shorts
Web Stories