TRENDING:

കൊല്ലത്ത് നാലര വയസുകാരി ഓടയിൽ വീണു മരിച്ചു; അപകടം ഇന്ന് ആദ്യമായി സ്കൂളിൽ പോകാനിരിക്കെ

Last Updated:

ചവറയിലുള്ള അപ്പുപ്പന്റെ വീട്ടിൽ അവധിക്കാലമാഘോഷിക്കാനെത്തിയതായിരുന്നു കുട്ടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ന് ആദ്യമായി സ്കൂളിൽ പോകാനിരികികെ കൊല്ലം ചവറയിൽ നാലരവയസുകാരി ഓടയിൽ വീണ് ഒഴുക്കിൽപ്പെട്ട് മരിച്ചു. കൊട്ടാരക്കര പള്ളിക്കല്‍ പാലവിളയില്‍വീട്ടില്‍ അനീഷിന്റെയും രശ്മിയുടെയും മകള്‍ അക്ഷികയാണ്(കല്യാണി) മരിച്ചത്. പള്ളിക്കല്‍ എന്‍എസ്എസ് എല്‍പിഎസില്‍ എല്‍കെജി പ്രവേശനം ലഭിച്ച അക്ഷിക, തിങ്കളാഴ്ച ആദ്യമായി സ്‌കൂളില്‍ പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ചവറ പന്മന വടുതലയിലുള്ള അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും വീട്ടിൽ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു അഷിക. ഒന്നരമാസമായി അഷിക അപ്പുപ്പന്റെ വീട്ടിൽ നിൽക്കുകയായിരുന്നു. ഞായറാഴ്ച വെകിട്ട് കൂട്ടുകാർക്കൊപ്പെം വീടിന് സമീപത്തെ ഓടയുടെ സ്ളാബിൽക്കൂടി സൈക്കിൾ ഉരുട്ടി വരുമ്പോഴാണ് അപകടമുണ്ടായത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സ്ളാബില്ലത്ത് ഭാഗത്തി വച്ച് കുട്ടി ഓടയിൽ വീണ് ഒഴുകിപ്പോവുകയായിരുന്നു.മുന്നുറ് മീറ്റർ അകലെ മാറിയാണ് കുട്ടിയെ അബോധാവസ്ഥയിൽ നാട്ടുകാർ ചേർന്ന് കണ്ടെടുത്തത്. ഉടൻ തന്ന ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്ത് നാലര വയസുകാരി ഓടയിൽ വീണു മരിച്ചു; അപകടം ഇന്ന് ആദ്യമായി സ്കൂളിൽ പോകാനിരിക്കെ
Open in App
Home
Video
Impact Shorts
Web Stories