TRENDING:

ഒറ്റപ്പാലത്തുനിന്ന് നാല് ആൺകുട്ടികളെ കാണാതായി: ട്രെയിൻ കയറുന്നത് കണ്ടതായി ദൃക്സാക്ഷി

Last Updated:

വിദ്യാർഥികൾ സ്കൂളിലെത്തിയിട്ടില്ലെന്ന് വ്യക്തമായതോടെയാണ് ഇവരെ കുറിച്ച് അന്വേഷണം ആരംഭിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: സ്കൂളിലേക്ക് പോകാൻ വീട്ടിൽനിന്ന് ഇറങ്ങിയ നാല് ആൺകുട്ടികളെ കാണാതായതായി പരാതി. എട്ടാം ക്ലാസിൽ പഠിക്കുന്ന നാലുപേരെയാണ് ഒറ്റപ്പാലത്തുനിന്ന് കാണാതായത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് കുട്ടികളെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Train
Train
advertisement

ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍നിന്ന് നാലുകുട്ടികള്‍ ട്രെയിന്‍ കയറുന്നത് കണ്ടതായി ദൃക്സാക്ഷി പൊലീസിന് മൊഴി നൽകി. വിശദമായ അന്വേഷണത്തിൽ നാലു ആൺകുട്ടികൾ വാളയാറിലേക്ക് ടിക്കറ്റെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്.

ഒരേ ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾ സ്കൂളിലെത്തിയിട്ടില്ലെന്ന് വ്യക്തമായതോടെയാണ് ഇവരെ കുറിച്ച് അന്വേഷണം ആരംഭിച്ചത്. അതിനിടെയാണ് കുട്ടികള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നത് കണ്ടു എന്ന വിവരം പൊലീസിന് ലഭിച്ചത്. ഇതോടെ റെയില്‍വേ സ്റ്റേഷനില്‍ അന്വേഷിച്ചു. സിസിടിവി പരിശോധിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. അതിനിടെയാണ് നാലു കുട്ടികൾ ഒരുമിച്ച് ട്രെയിനിൽ കയറുന്നത് കണ്ടെന്ന മൊഴി ലഭിച്ചത്.

advertisement

പരിശോധനയിൽ നാലുപേർക്കുള്ള വാളയാർ ടിക്കറ്റ് ഒറ്റപ്പാലം സ്റ്റേഷനിൽനിന്ന് ഒരാൾ എടുത്തതായി കണ്ടെത്തി. ഇതേത്തുടർന്ന് വാളയാര്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചെങ്കിലും കുട്ടികളെ കണ്ടെത്താന്‍ സാധിച്ചില്ല.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അന്വേഷിക്കുന്നവരെ കബളിപ്പിക്കാൻവേണ്ടി ടിക്കറ്റെടുത്തശേഷം മറ്റെവിടേക്കെങ്കിലും കുട്ടികൾ പോയതാണോയെന്നും പരിശോധിക്കുന്നുണ്ട്. സ്‌കൂള്‍ യൂണിഫോമിലാണ് കുട്ടികള്‍ വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് വസ്ത്രം മാറിയാണോ കുട്ടികൾ നാടുവിട്ടതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒറ്റപ്പാലത്തുനിന്ന് നാല് ആൺകുട്ടികളെ കാണാതായി: ട്രെയിൻ കയറുന്നത് കണ്ടതായി ദൃക്സാക്ഷി
Open in App
Home
Video
Impact Shorts
Web Stories