തോമസിന്റെ വീടിന് പിന്നിലുള്ള തൊഴുത്തിലാണ് ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ സംഭവമുണ്ടായത്. മൂന്ന് പശുക്കളെ കറന്ന ശേഷം നാലാമത്തെ പശുവിനെ കറക്കാൻ ശ്രമിക്കുന്നതിനിടെ പശുക്കൾ എല്ലാം ഷോക്കേറ്റ് നിലത്ത് വീഴുകയായിരുന്നു. കറന്ന പാൽപാത്രം തോമസിന്റെ കയ്യിൽ നിന്ന് തെറിച്ചു വീണു. ഷോക്കേറ്റെങ്കിലും തനിക്ക് മറ്റ് പരിക്കുകളെന്നും ഏറ്റില്ലെന്ന് തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
പശുക്കളെ കറക്കുന്ന സമയത്ത് തൊഴുത്തിൽ ചാണകവും മൂത്രവും കിടന്ന നിലത്ത് നനവ് ഉണ്ടായിരുന്നു. ഇരുമ്പ് ഷീറ്റ് കൊണ്ട് മേൽക്കൂരയുള്ള തൊഴുത്തിൽ പശുക്കളെ കെട്ടിയ ഭാഗം ഇരുമ്പ് കൊണ്ടാണ് പണിതിട്ടുള്ളത്. മേൽക്കൂരയിൽ സ്ഥാപിച്ച ഫാനിൽ നിന്ന് ഷോർട്ട് സർക്യൂട്ട് മൂലം വൈദ്യുതി ഇവിടേക്ക് പ്രവഹിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
advertisement
മുൻപും ഒരു പശു തൊഴുത്തിൽ സമാന രീതിയിൽ ചത്തിരുന്നു. ചേർപ്പ് മൃഗാശുപത്രിയിലെ ഡോ.സിഎ പ്രദീപ് എത്തി പരിശോധന നടത്തി. നാട്ടിക എംഎൽഎ സി സി മുകുന്ദൻ അടക്കമുള്ളവരും സ്ഥലം സന്ദർശിച്ചു.
