TRENDING:

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് സൈഡ് നൽകാത്തതിന് ഭിന്നശേഷിക്കാരായ നാല് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു

Last Updated:

തിരുവനന്തപുരം ആക്കുളം മൂക ബധിര സ്കൂളിലെ നാലു വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നതെന്നും ശക്തമായ മഴയുളളതും ശ്രവണ സഹായി വയ്ക്കാഞ്ഞതുമാണ് ഹോൺ കേൾക്കാതെ പോയതെന്നാണ് പോലീസ് കണ്ടെത്തൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: ചടയമംഗലത്ത് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് സൈഡ് കൊടുക്കാത്തതിന് നാലു യുവാക്കളെ ചടയമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച യുവാക്കൾ മൂക ബധിര വിദ്യാർത്ഥികൾ ആണെന്ന് മനസിലാക്കിയ പോലീസ് കുട്ടികളെ രാത്രി ഒന്നര മണിയോടെ രക്ഷകർത്തകൾക്കൊപ്പം വിട്ടയച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ
advertisement

ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. മന്ത്രിയുടെ പൈലറ്റ് വാഹനം ഹോൺ മുഴക്കിയിട്ടും യുവാക്കൾ സഞ്ചരിച്ച കാർ സൈഡ് ഒതുക്കാൻ തയ്യാറായില്ല. തുടർന്നാണ് വിവരം ചടയമംഗലം പോലീസിന് കൈമാറുന്നത്. തുടർന്ന് വാഹനം പിൻതുടർന്ന് പിടികൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് തിരുവനന്തപുരം ആക്കുളം മൂക ബധിര സ്കൂളിലെ നാലു വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നതെന്നും ശക്തമായ മഴയുളളതും ശ്രവണ സഹായി വയ്ക്കാഞ്ഞതുമാണ് ഹോൺ കേൾക്കാതെ പോയതെന്നാണ് പോലീസ് കണ്ടെത്തൽ. വിദ്യാർത്ഥികളെല്ലാം ഇതര സംസ്ഥാനക്കാരാണ്

advertisement

വാഹനം ഓടിച്ചിരുന്നയാളിന് തമിഴ് നാട് ലൈസൻസ് കൈവശം ഉണ്ടായിരുന്നു. കുട്ടികളെ സ്റ്റേഷനിലിരുത്തി തിരുവനന്തപുരത്തുണ്ടായിരുന്ന രക്ഷാകർത്താക്കളെ വിളിച്ചുവരുത്തിയാണ് കുട്ടികളെ വിട്ടത്.

ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും ആയതിനാൽ കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുകയാണ് പോലീസ് ചെയ്തെന്നാണ് ചടയമംഗലം പോലീസ് പറയുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

News Summary- Chadayamangalam Police detained four youths for not giving way to Chief Minister’s convoy in Chadayamangalam

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് സൈഡ് നൽകാത്തതിന് ഭിന്നശേഷിക്കാരായ നാല് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു
Open in App
Home
Video
Impact Shorts
Web Stories