TRENDING:

ആലപ്പുഴ ചാരുംമൂട്ടിൽ കോൺഗ്രസ്- സി.പി.ഐ. സംഘർഷം; നാല് പേർ പിടിയിൽ

Last Updated:

അറസ്റ്റിലായവർ കോൺഗ്രസ്, സിപിഐ പ്രവർത്തകർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ ചാരുംമൂട്ടിൽ കോൺഗ്രസ്- സി.പി.ഐ. സംഘർഷത്തിൽ (Congress- CPI tiff) നാല് പേർ പൊലീസ് പിടിയിൽ. സിപിഐയുടെ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇരു പാർട്ടികളും തമ്മിലുണ്ടായ തർക്കമാണ് കഴിഞ്ഞ ദിവസം അക്രമത്തിൽ കലാശിച്ചത്. സംഭവത്തിൽ കോൺഗ്രസ് - സി.പി.ഐ. പ്രവർത്തകർക്കെതിരെ നാല് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

നൂറ്റി അമ്പതോളം പ്രതികൾ വിവിധ കേസുകളിലായി ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. നിലവിൽ അറസ്റ്റിലായവർ റഫീഖ്, ഷമീം എന്നീ കോൺഗ്രസ് പ്രവർത്തകരും ഷാജു, ശ്രീനാഥ് എന്നിവർ സി.പി.ഐ. പ്രവർത്തകരും ആണ്.

മെയ് ദിനവുമായി ബന്ധപ്പെട്ട് ചാരംമൂട് കോൺഗ്രസ് ഓഫീസിനു സമീപം സി.പി.ഐ. കൊടിമരം സ്ഥാപിച്ചതാണ് സംഘർഷത്തിലേക്ക് എത്തിച്ചത്. കൊടിമരം കോൺഗ്രസ് പ്രവർത്തകർ നീക്കം ചെയ്തതോടെ ഇരു വിഭാഗവും ഏറ്റുമുട്ടി. തുടർന്നുണ്ടായ കല്ലേറിലും അക്രമത്തിലും പോലീസുകാരുൾപ്പടെ 25ഓളം പേർക്ക് പരിക്കേറ്റു.

കോൺഗ്രസ് ഓഫീസിനു നേരെയും അക്രമമുണ്ടായി. RDOയുടെ നിർദ്ദേശം ഉണ്ടായിട്ടും കൊടിമരവും പതാകയും നീക്കം ചെയ്യാൻ തഹസിൽദാർ തയ്യാറാകാത്തതുകൊണ്ടാണ് കൊടിമരം നീക്കം ചെയ്തതെന്ന് കോൺഗ്രസ് വ്യക്തമാക്കി. പൊലീസ് ബോധപൂർവം സി.പി.ഐയുടെ ആക്രമണത്തിന് കൂട്ടുനിൽക്കുകയായിരുന്നു എന്ന് ഡിസിസി പപ്രസിഡന്റ് ബാബു പ്രസാദ് പറഞ്ഞു.

advertisement

അതേസമയം, കൊടിമരം തകർക്കുകയും പതാക കോൺഗ്രസ് ഓഫീസിലേക്ക് കൊണ്ടുപോകുകയും ചെയ്തതാണ് പ്രകോപനങ്ങൾക്ക് ഇടയാക്കിയതെന്ന് സി.പി.ഐ. വ്യക്തമാക്കുന്നു. താത്കാലികമായി ആദ്യം സ്ഥാപിച്ച കൊടിമരം നശിപ്പിച്ചതാണ് വീണ്ടും കൊടിമരം സ്ഥാപിക്കാൻ ഇടയാക്കിയത് എന്ന് സിപിഐ മണ്ഡലം സെക്രട്ടറി സോഹൻ പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകിട്ട് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ ചാരുംമൂട് സന്ദർശിച്ചിരുന്നു. ഇതിനിടയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനം സി.പി.ഐ. ഓഫീസ് ലക്ഷ്യമാക്കി നീങ്ങിയതോടെ പൊലീസ് ലാത്തി ചാർജ് നടത്തിയിരുന്നു. സംഘർഷം അയവു വരുത്താൻ സർക്കാർ തലത്തിൽ നടത്തുന്ന ഏത് ചർച്ചകൾക്കും സി.പി.ഐ. തയ്യാറാണെന്ന് ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് വ്യക്തമാക്കി.

advertisement

Summary: Four people landed police net after Congress-CPI members entered into a fist fight over erecting a flagpole of CPI. According to the police, there are around 150 accused in various cases. The arrested persons are Congress activists Rafeeq and Shamim besides Shaju and Sreenath of CPI (M)

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആലപ്പുഴ ചാരുംമൂട്ടിൽ കോൺഗ്രസ്- സി.പി.ഐ. സംഘർഷം; നാല് പേർ പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories