BPCL ഇരുമ്പനം പ്ലാന്റിലേക്ക് ഇന്ധനം നിറയ്ക്കാൻ പോവുകയായിരുന്ന ചരക്ക് ട്രെയിനാണ് ഉച്ചയ്ക്ക് രണ്ടരയോടെ പാളം തെറ്റിയത്. പുതുക്കാട് ക്യാബിൻ ഗേറ്റിനും കുറുമാലി പുഴയ്ക്കുമിടയിലാണ് അപകടം. എഞ്ചിനും നാല് ബോഗികളും പാളത്തിൽ നിന്ന് തെന്നിമാറിയ നിലയിലാണ്. ഗുഡ്സ് ട്രെയിൻ ആയതിനാൽ ആളപായമുണ്ടായിട്ടില്ല.
advertisement
രണ്ടാമത്തെ പാതയിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ വേഗത കുറച്ച് ട്രെയിൻ ഓടിയതാണ് വലിയ ദുരന്തം ഒഴിവായത് എന്ന് റെയിൽവേ അധികൃതർ പറഞ്ഞു. അപകടത്തെ തുടർന്ന് എറണാകുളം തൃശൂർ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ഒരു ലൈനിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചു. 3 ട്രെയിനുകൾ റദ്ദാക്കി.
വേണാട് എക്സപ്രസ്, എറണാകുളം ഷൊർണൂർ, എറണാകുളം - ഗുരുവായൂർ unreserved express, പാലരുവി എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. നിലമ്പൂർ കോട്ടയം പാസഞ്ചർ, എറണാകുളം- പാലക്കാട് മെമു എന്നിവ ഭാഗീകമായി റദ്ദാക്കി. കേരള സൂപ്പർഫാസ്റ്റ് ജനശതാബ്ദി , ബംഗളുരി- എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് എന്നീ ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. ട്രെയിൻ പൂർവ്വസ്ഥിതിയിലാക്കാനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്.
