TRENDING:

ചങ്ക്സ് ഡാ! മിന്നൽപ്രളയത്തിൽ തവിടുപൊടിയായ ട്രാവലറിന് പകരം പുത്തൻ വാൻ സമ്മാനിച്ച് സുഹൃത്തുക്കള്‍

Last Updated:

ഒഴുകിപ്പോയ വാഹനം തിരികെ ലഭിക്കുമ്പോള്‍ പൂർണമായും നശിച്ചിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി: കഴിഞ്ഞയാഴ്ചത്തെ മിന്നൽപ്രളയത്തിൽ ഒഴുക്കിൽപെട്ട് പൂർണമായി നശിച്ച വാനിന്റെ വീഡിയോ ഏവരെയും വേദനിപ്പിക്കുന്നതായിരുന്നു. കൂട്ടാര്‍ സ്വദേശി കേളന്‍ത്തറയില്‍ ബി റെജിമോന്റെ ഭാര്യ അഭിജിതയുടെ ഉടമസ്ഥതയിലുള്ള ട്രാവലർ വാഹനമായിരുന്നു ഇത്. വാഹനം നഷ്ടപ്പെട്ടതോടെ പ്രതിസന്ധിയിലായ റെജിമോന് താങ്ങാവുകയാണ് ഒരുകൂട്ടം സുഹൃത്തുക്കള്‍.
വാഹനത്തിന്റെ താക്കോല്‍ റെജിമോന്‍ ഏറ്റുവാങ്ങുന്നു
വാഹനത്തിന്റെ താക്കോല്‍ റെജിമോന്‍ ഏറ്റുവാങ്ങുന്നു
advertisement

റെജിമോന് പുത്തൻ വാൻ സമ്മാനമായി നൽകിയിരിക്കുകയാണ് കൂട്ടുകാർ. കണ്ണൂർ സ്വദേശികളും സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരുമായ അഞ്ജിതയും സുബിനും ചേർന്നാണ് 14.5 ലക്ഷം രൂപ ചെലവിൽ പുതിയ ട്രാവലർ വാങ്ങിയത്. ഇവർക്കൊപ്പം പേരു വെളിപ്പെടുത്താൻ തയാറാകാത്ത മറ്റൊരു സുഹൃത്തും പങ്കാളിയായി.

‘വിനായക’ എന്ന ട്രാവലർ ഒഴുക്കിൽപെട്ടത് ഇടുക്കിയിലെ അപ്രതീക്ഷിത പ്രളയത്തിലെ നാടൊന്നാകെ ശ്രദ്ധിച്ച കാഴ്ചയായിരുന്നു. പഴയ വിനായകയ്ക്ക് 17 സീറ്റുകൾ ആയിരുന്നുവെങ്കിൽ ഇപ്പോൾ എത്തിയ വാഹനത്തിന് 19 സീറ്റുകളുണ്ട്.

വാഹനം ഒലിച്ചുപോയ കൂട്ടാര്‍ പാലത്തിന് സമീപത്തുവെച്ച് തന്നെയാണ് ഇന്ന് വാഹനത്തിന്റെ താക്കോല്‍ റെജിമോന്‍ ഏറ്റുവാങ്ങിയത്. വാഹനം വാങ്ങി നൽകിയ സുഹൃത്തുക്കൾക്ക് നാട്ടിലെത്താന്‍ സാധിക്കാത്തതിനാല്‍ മറ്റു സുഹൃത്തുക്കളെ താക്കോല്‍ കൈമാറാന്‍ ഏല്‍പ്പിക്കുകയായിരുന്നു.

advertisement

ഡ്രൈവറായെത്തിയുള്ള പരിചയമാണ് ഇവരുമായെന്നും അത് പിന്നീട് വളരുകയായിരുന്നുവെന്നും റെജിമോന്‍ പറയുന്നു. ഒഴുകിപ്പോയ വാഹനം തിരികെ ലഭിക്കുമ്പോള്‍ പൂർണമായും നശിച്ചിരുന്നു. പുഴയിലെ കല്‍ക്കൂട്ടത്തിനിടയില്‍ തങ്ങിനിന്നിരുന്ന വാഹനം ട്രാക്ടറിന്റെ സഹായത്തോടെയാണ് കരയ്ക്കുകയറ്റിയിരുന്നത്. വാഹനത്തിന്റെ ഉടമ റെജിമോനായിരുന്നെങ്കിലും ഡ്രൈവര്‍മാരായ സന്തോഷ്, രാജകൃഷ്ണ എന്നിവരുടെ ഉപജീവനമായിരുന്നു ഇത്.

വെള്ളിയാഴ്ച തമിഴ്‌നാട്ടിലെ ക്ഷേത്രത്തിലേക്ക് ഓട്ടം പോയ ശേഷം വൈകിട്ട് ഏഴോടെ തിരികെയെത്തി പാര്‍ക്ക് ചെയ്ത വാഹനമാണ് ശനിയാഴ്ച രാവിലെ ഒഴുക്കില്‍പെട്ടത്. പത്തര ലക്ഷം രൂപയ്ക്ക് വാങ്ങിയ വാഹനത്തില്‍ അഞ്ചര ലക്ഷം രൂപയുടെ അധിക ജോലികളും ചെയ്തിട്ടുണ്ട്. 22,250 രൂപ പ്രതിമാസം അടവുള്ള വാഹന വായ്പ ഇനിയും രണ്ടര വര്‍ഷം ബാക്കിയുണ്ടായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The video of the van that was completely destroyed after being caught in the flash flood last week was saddening for everyone. The Traveller vehicle belonged to Abhijeetha, the wife of B. Rejimon of Koottar, Kalanthara. Now, a group of friends are supporting Rejimon, who was in crisis after losing his vehicle.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചങ്ക്സ് ഡാ! മിന്നൽപ്രളയത്തിൽ തവിടുപൊടിയായ ട്രാവലറിന് പകരം പുത്തൻ വാൻ സമ്മാനിച്ച് സുഹൃത്തുക്കള്‍
Open in App
Home
Video
Impact Shorts
Web Stories