ഇന്ധനവില വര്‍ദ്ധനവ് ജീവിത പ്രശ്‌നമാണെന്നും കോണ്‍ഗ്രസ് നയിച്ച യുപിഎ സര്‍ക്കാരിന്റെ കാലത്ത് പട്ടാപ്പകല്‍ ചൂട്ടുകെട്ടി സമരം ചെയ്തവരാണ് ഇന്ത്യ ഭരിക്കുന്നത് എന്ന് കെ സുധാകരന്‍ പറഞ്ഞു. കാളവണ്ടിയില്‍ യാത്ര ചെയ്ത് ചരിത്രം സൃഷ്ടിച്ച രാഷ്ട്രത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ബിജെപിയാണ് രാജ്യം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Also Read-Rain Alert | സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്
യുപിഎ സര്‍ക്കാരിന്റെ പരാജയത്തിന്റെ അടയാളമായി ഇന്ധനവില വര്‍ദ്ധനവ് ചൂണ്ടിക്കാട്ടി മോദി ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇന്നത്തെ രാജ്യത്തിന്റെ അവസ്ഥയെന്നും കെ സുധാകരന്‍ ചോദിച്ചു.
advertisement
അതേസമയം ഇന്ധനവില വര്‍ധനവിനെ ന്യായീകരിച്ചുകൊണ്ട് കേന്ദ്ര പെട്രോളിയം മന്ത്രി രംഗത്തെത്തിയിരുന്നു. ഇന്ധന വില വര്‍ധിക്കുന്നത് ജനങ്ങള്‍ക്ക് പ്രശ്നമാണെന്ന് അംഗീകരിക്കുന്നെന്നും എന്നാല്‍ ഈ ദുരിതസമയത്ത് ക്ഷേമ പദ്ധതികള്‍ക്കായി കണ്ടത്തേണ്ടതുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
'ഇന്ധനവില ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നതായി അംഗീകരിക്കുന്നു. വാക്സിനുകള്‍ക്കും ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി പണം ചെലവഴിക്കുന്നതിനൊപ്പം ഈ വര്‍ഷം മാത്രം പാവപ്പെട്ടവര്‍ക്കായി സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഒരു ലക്ഷം കോടി രൂപ ചെലവഴിക്കുന്നു' മന്ത്രി പറഞ്ഞു.
കോവിഡ് വാക്സിനുവേണ്ടി വര്‍ഷം 35,000 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ധനവില വര്‍ധനവിനെക്കുറിച്ച് പരാതി ഉന്നയിക്കുന്ന കോണ്‍ഗ്രസ് എന്തുകൊണ്ടാണ് അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നികുതി കുറയ്ക്കാത്തതെന്ന് മന്ത്രി ചോദിച്ചു.
പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നികുതി കുറയ്ക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരെ ഇന്ധനവില ബാധിക്കുമെന്ന് രാഹുല്‍ ഗാന്ധിക്ക് ആശങ്കയുണ്ടെങ്കില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് ഇന്ധന നികുതി കുറയ്ക്കാന്‍ ആവശ്യപ്പെടണമെന്ന് മന്ത്രി പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
