TRENDING:

എന്‍.എസ്.എസിനെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമം വിജയിക്കില്ല: കോടിയേരിക്ക് മറുപടിയുമായി സുകുമാരന്‍നായര്‍

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പെരുന്ന: എന്‍.എസ്.എസിനെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമം വിജയിക്കില്ലെന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എന്‍.എസ്.എസിനെ ഹൈജാക്ക് ചെയ്യാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം പരാജയപ്പെട്ട ചരിത്രമാണുള്ളതെന്ന് സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
advertisement

ശബരിമല സമരത്തില്‍ അണിചേര്‍ന്നിരിക്കുന്ന എന്‍.എസ്.എസ് അതിലെ അപകടം തിരിച്ചറിയണമെന്ന ദേശാഭിമാനി ലേഖനത്തിലൂടെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയാണ് സുകുമാരന്‍ നായര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് എന്‍.എസ്.എസ് നിലകൊള്ളുന്നത്. രാഷ്ട്രീയം പറഞ്ഞും സവര്‍ണ- അവര്‍ണ മുദ്ര കുത്തിയും പ്രതിഷേധത്തെ തടയാനുള്ള നീക്കം നടക്കില്ല. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ് നേരത്തെ എടുത്ത നിലപാടില്‍ ഉറച്ചു നില്‍ക്കും.

കൂടിയാലോചനകള്‍ നടത്താതെയും വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെയും സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും കോടതി വിധി നടപ്പിലാക്കാന്‍ തിടുക്കം കാണിച്ചപ്പോഴാണു വിശ്വാസികള്‍ക്കൊപ്പം സമാധാനപരമായ പ്രതിഷേധത്തിന് എന്‍.എസ്.എസ് ഇറങ്ങിയതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
എന്‍.എസ്.എസിനെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമം വിജയിക്കില്ല: കോടിയേരിക്ക് മറുപടിയുമായി സുകുമാരന്‍നായര്‍