തീ സമീപത്തേക്കു കൂടി പടർന്നതോടെ നാല് കടകൾ പൂർണമായും കത്തി നശിച്ചു. ചായക്കടയിൽ നിന്നുണ്ടായ പൊട്ടിത്തെറിയിൽ തീ മറ്റ് കടകളിലേക്കും വ്യാപിക്കുകയായിരുന്നു. ആറ് യൂണിറ്റ് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. തീപിടിത്തത്തിൽ ആളപായമില്ല.
സംഭവം നടന്നപ്പോൾ കടയിൽ ആളില്ലാതിരുന്നതാണ് വൻ ദുരന്തം ഒഴിവാക്കിയത്. കട തുറക്കുന്നതിന് തൊട്ടുമുമ്പായാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. പൊലീസും ഫോറൻസിക് വിദഗ്ദരും സ്ഥലതതെത്തി പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
April 30, 2023 1:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂരിൽ ചായക്കടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ അഗ്നിബാധ; സമീപത്തെ നാലുകടകൾ കത്തിനശിച്ചു