ഒരു കോൺഗ്രസ് അനുകൂല പ്ലാറ്റ്ഫോമിൽ നിന്നാണ് വിഡിയോ വന്നതെന്ന് പരാതിയില്‍ പറയുന്നു. സ്ത്രീകൾ പോലും അതിനെ അനുകൂലിക്കുന്നത് കണ്ടു. കോൺഗ്രസ് അനുഭാവം ഉള്ളവരാണ് അവർ. ആരായാലും വ്യക്തിപരമായ ആക്രമണങ്ങൾ പാടില്ല. ഇതിൽ രാഷ്ട്രീയം കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്നും ഗീതു പറഞ്ഞു.
ഗര്‍ഭിണിയായ ഭാര്യയെ ഉപയോഗിച്ച് സഹതാപമുണ്ടാക്കി വോട്ട് പിടിക്കാൻ ജെയ്ക്ക് ശ്രമിക്കുന്നുവെന്നാണ് വീഡിയോയില്‍ ആരോപിക്കുന്നത്. ഭർത്താവിന് വേണ്ടി വോട്ടഭ്യർത്ഥിക്കുന്ന എഡിറ്റ് ചെയ്ത വീഡിയോ ആണ് ഉപയോഗിച്ചിരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. ”ജയ്ക്കിന്റെ അവസാനത്തെ അടവ്. ഗർഭിണി എന്ന് പറയപ്പെടുന്ന ഭാര്യയെ ഇലക്‌ഷൻ വർക്കിന് ഇറക്കി സഹതാപം ഉണ്ടാക്കി എടുക്കൽ. അത് പുതുപ്പള്ളിയിൽ ചിലവാകില്ല ജെയ്ക്ക് മോനു”- എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഫാന്റം പൈലി എന്ന അക്കൗണ്ട് ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ കമന്റുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.
advertisement
ജെയ്ക്കിന്റെ ഭാര്യയായ ഗീതു തോമസ് എട്ട് മാസം ഗർഭിണിയാണ്.